Connect with us

വിജയകരമായി മൂന്നാം വാരത്തിലേക്ക് ! അപ്പോളെങ്ങനാ , ഈ ഓണം പട്ടാഭിരാമന്‌ ഒപ്പമല്ലേ ?

Malayalam Breaking News

വിജയകരമായി മൂന്നാം വാരത്തിലേക്ക് ! അപ്പോളെങ്ങനാ , ഈ ഓണം പട്ടാഭിരാമന്‌ ഒപ്പമല്ലേ ?

വിജയകരമായി മൂന്നാം വാരത്തിലേക്ക് ! അപ്പോളെങ്ങനാ , ഈ ഓണം പട്ടാഭിരാമന്‌ ഒപ്പമല്ലേ ?

പ്രളയമൊക്കെ അതിജീവിച്ച് ഒരു ഓണക്കാലം കൂടി വന്നിരിക്കുകയാണ് . ഈ ഓണക്കാലത്ത് നിങ്ങൾ ആഘോഷമാക്കേണ്ടത് പട്ടാഭിരാമനൊപ്പമാണ് . ഭക്ഷണത്തിനു പ്രാധാന്യമുള്ള ,സദ്യവട്ടങ്ങൾ ഒരുക്കുന്ന ഓണക്കാലത്ത് ഇത്തരമൊരു ചിത്രം തന്നെ വേണം കുടുംബവുമൊത്ത് കാണുവാൻ .

കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ . ഇപ്പോൾ വിജയകരമായി മൂന്നാമത്തെ വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം.

ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മാണം.

ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.

മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബൈജു സന്തോഷ് സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

pattabhiraman movie successfully running in theatres

More in Malayalam Breaking News

Trending

Recent

To Top