
Malayalam Breaking News
ധർമജൻ പറഞ്ഞതിൽ കാര്യമുണ്ട് – പിന്തുണയുമായി ജോജു ജോർജ്
ധർമജൻ പറഞ്ഞതിൽ കാര്യമുണ്ട് – പിന്തുണയുമായി ജോജു ജോർജ്
Published on

By
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന തുകയൊക്കെ എവിടെ പോകുന്നുവെന്ന രീതിയിൽ സംസാരിച്ച ധര്മജന് എതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കഴിഞ്ഞ പ്രളയത്തില്‍ എത്രയോ കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് അതിവേഗത്തില്‍ എത്തിയെങ്കിലും ജനപ്രതിനിധികള്‍ അടങ്ങിയ ഒരു വലിയ സംവിധാനം ഉണ്ടായിട്ടും അതൊന്നും അര്‍ഹരായവര്‍ക്ക് ലഭിച്ചില്ലെന്നാണ് ധര്മജന് തുറന്നടിച്ചത്.
താന്‍ പ്രതിനിധാനം ചെയ്ത അമ്മ നല്കിയ കോടികളും അതിനര്‍ഹരായവര്‍ക്ക് ലഭിക്കുന്ന രീതിയിലൊരു സംവിധാനം ഇവിടെയില്ലേ എന്നായിരുന്നു ധര്മജന് സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയെക്കുറിച്ച് പ്രതിഷേധിച്ച് സംസാരിച്ചത്. ഇതിന് പിന്തുണയായിട്ടാണ് നടന് ജോജു ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
‘എനിക്ക് അറിയുന്ന ധര്മജന് തമാശറോളുകള്‍ ചെയ്യുന്ന ഒരു നടനെന്നതിലുപരി നന്നായി വായിക്കുകയും ആശയപരമായി സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. അദ്ദേഹം പറഞ്ഞതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ കണ്ട സിനിമാ പ്രവര്‍ത്തകരില്‍ നല്ല ജെനുവിനായ വ്യക്തിയാണദ്ദേഹം.
എനിക്ക് ഈ പറഞ്ഞ രാഷ്ട്രീയമായ കണക്കുകളും കാര്യങ്ങളും അറിയില്ല. സിസ്റ്റത്തിനകത്തെ താമസങ്ങളും കാര്യങ്ങളും കാണും. ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അവരുടെ കൈയ്യിലാണ് കാര്യങ്ങളെന്നും ജോജു പറഞ്ഞു. ഉദ്യോഗസ്ഥ രംഗത്തെ പ്രശ്നങ്ങള്‍ കാരണം തനിക്കും ആഴ്ച്ചകള്‍ സര്‍ക്കാര്‍ ആവശ്യത്തിന് വേണ്ടി നടക്കേണ്ടി വന്നുവെന്നും ജോജു കൂട്ടിചേര്‍ത്തു.
joju george supporting dharmajan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...