Malayalam Breaking News
പഴയ കൊച്ചുണ്ടാപ്രിക്കും അമ്പിളിക്കും വന്ന മാറ്റങ്ങൾ കണ്ടോ!
പഴയ കൊച്ചുണ്ടാപ്രിക്കും അമ്പിളിക്കും വന്ന മാറ്റങ്ങൾ കണ്ടോ!
By
കാഴ്ച 2004-ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം. ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദർശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ഒരു വൻദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്.
ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് ഉറ്റവർ നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽനിന്നും ചിതറിക്കപ്പെട്ട പവൻ എന്ന ബാലനും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റർ മാധവനുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ദേശം, ഭാഷ, പ്രായം എന്നീ വ്യത്യാസങ്ങൾക്കതീതമായി ഇരുവരും വളർത്തിയെടുക്കുന്ന സ്നേഹമാണ് കഥയുടെ പ്രധാന ആകർഷണം.
ഭൂകമ്പത്തെത്തുടർന്ന് ഭിക്ഷാടക സംഘത്തിന്റെ കയ്യിലകപ്പെട്ട പവൻ അവിടെ നിന്നും രക്ഷപ്പെട്ട് ഉത്സവപ്പറമ്പുകളിൽ സിനിമാ പ്രദർശനം നടത്തി ജീവിക്കുന്ന മാധവൻ എന്ന സാധാരണക്കാരന്റെ അരികിൽ എത്തിച്ചേരുന്നു. പവന്റെ അനാഥത്വത്തിൽ മനസലിഞ്ഞ മാധവൻ അവനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങളായ ഫിലിം ഓപ്പറേറ്റർ മാധവനെയും അനാഥ ബാലൻ പവനെയും അവതരിപ്പിക്കുന്നത് യഥാക്രമം മമ്മൂട്ടിയും യഷുമാണ്. മാധവന്റെ ഭാര്യയായി പത്മപ്രിയയും മകളായി സനുഷയും വേഷമിടുന്നു. ഇന്നസെന്റ്, മനോജ് കെ. ജയൻ, വേണു നാഗവള്ളി എന്നിവർ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മപ്രിയയുടെ ആദ്യ മലയാളചിത്രമായിരുന്നു ഇത്.
ജീവിത നൈർമ്മല്യങ്ങൾ വിട്ടുമാറാത്ത, കുട്ടനാട്ടിലെ ഇഴയുന്ന ജീവിതപശ്ചാത്തലത്തിലാണ് സംവിധായകൻ കഥ ചിത്രീകരിക്കുന്നത്. ഒരു അനാഥ ബാലനും നാട്ടുമ്പുറത്തുകാരനുമായുള്ള സ്നേഹബന്ധത്തിന്റെ സുന്ദര മുഹൂർത്തത്തിൽനിന്ന് പെട്ടെന്ന് സാമൂഹിക വിമർശനത്തിലേക്കാണ് സിനിമ പടർന്നു കയറുന്നത്.
ദുരന്തങ്ങൾ സാധാരണക്കാരന്റെ ജീവിതത്തിൽ ഏൽപ്പിക്കുന്ന മുറിവുകളെ നിയമപ്പുസ്തകങ്ങളുപയോഗിച്ച് അധികാരികൾ നിസ്സാരവൽക്കരിക്കുന്നത് എങ്ങനെയെന്നു കാട്ടുകയാണ് സംവിധായകൻ. നന്മയുടെ ഭാഷ മനസ്സിലാക്കാത്ത ഉദ്യോഗ വർഗ്ഗത്തെയും തുറന്നുകാട്ടുന്ന അവതരണമാണ് ചിത്രത്തിന്റേത്. കഥയുമായി ബന്ധമില്ലാത്ത സമകാലിക സംഭവങ്ങളെയും ഇടയ്ക്ക് വിമർശിക്കുന്നുണ്ട്. ‘അല്പസ്വല്പം വിദേശ ബന്ധമില്ലാത്ത ആരാ ഇവിടെയുള്ളത്’ എന്ന പരാമർശം ഒരുദാഹരണം.
കാഴ്ച’ എന്ന ചിത്രം പ്രേക്ഷക മനസ്സില്‍ വലിയ ഒരു നോവായിരുന്നു. ഗുജറാത്തിലെ കച്ചിലുണ്ടായ ഭൂകമ്ബ ദുരന്തത്തെ പ്രേമയമാക്കിയ ചിത്രം ഇന്നും പ്രേക്ഷകരുടെ വിങ്ങലാണ്. ചിത്രത്തിലെ ഗുജാറത്തി കുട്ടിയെ മികച്ച അഭിനയം കൊണ്ട് മനോഹരമാക്കിയ കൊച്ചുണ്ടാപ്രി എന്ന യഷും മമ്മൂട്ടിയുടെ മകളായി ചിത്രത്തില്‍ അഭിനയിച്ച നടി സനൂഷയും സിനിമ ഇറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാഴ്ചയിലെ വിശേഷങ്ങള്‍ പറഞ്ഞു സഹോദര സ്നേഹം പങ്കിടുകയാണ്.
സനുഷയുടെ വക്കുകള്‍
‘കാഴ്ച കഴിഞ്ഞു യഷിനെ കണ്ടിട്ടേയില്ല. ജോണ്‍സ് കുടയുടെ പരസ്യം കൂടി ഒരുമിച്ച് ചെയ്തിരുന്നു. പിന്നെ ഒരു വിവരവും ഇല്ല ഈ കൂടികാഴ്ചയ്ക്ക് ഒരുങ്ങിയപ്പോള്‍ അവനിപ്പോള്‍ ഏതു രൂപത്തിലാണെന്ന് അറിയാന്‍ തോന്നി. ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയവ പരതി നോക്കിയാലോ എന്ന് വിചാരിച്ചു. പിന്നെ തോന്നി അതുവേണ്ട അവനെ കാണുന്നത് വരെയുള്ള എക്സൈറ്റ്മെന്‍റ് ആസ്വദിക്കാമല്ലോ. പതിനഞ്ച് വര്‍ഷം ഇത്ര വേഗം പോയെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. കാഴ്ചയില്‍ അഭിനയിക്കാന്‍ പോയതും ആ ലൊക്കേഷനില്‍ നിന്ന് പോന്നതും എല്ലാം ഓര്‍മ്മയുണ്ട്. യഷിന്റെ സ്വഭാവത്തിനും ഒട്ടും മാറ്റമില്ല. ഞാനിങ്ങനെ റേഡിയോ പോലെ ചറപറാ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇവനാണെങ്കില്‍ ഇപ്പോഴും അതേ മൗനം’.
യഷ് : ‘കാഴ്ച’യില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഏഴ് വയസ്സേയുള്ളൂ. ഇപ്പോള്‍ ജയ്പൂരില്‍ എംബിഎ ചെയ്യുന്നു. കോഴ്സ് കഴിഞ്ഞു ഇനി രണ്ടുമാസം കൊച്ചിയില്‍ ഇന്റെന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗോക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞു പഠിപ്പിച്ചതാണ്.’കാഴ്ച’യ്ക്ക് ശേഷം ബാലതാരമായി അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. പക്ഷെ എനിക്കൊപ്പം അച്ഛനില്ലാതെ ഒന്നും പറ്റില്ലായിരുന്നു. അന്ന് ഞങ്ങള്‍ക്കൊരു ബിസിനസ് ഉണ്ടായിരുന്നു അതായിരുന്നു പ്രധാന വരുമാനം. എന്‍റെ അഭിനയവും ബിസിനസും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അച്ഛനും തോന്നി. അതോടെ ആദ്യം പഠനം പിന്നെ സിനിമ എന്ന തീരുമാനത്തിലെത്തി’.
about sanusha and yash