Connect with us

കേരളം കയ്യടിച്ച മികച്ച എപ്പിസോഡ് ! ഉപ്പും മുളകിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി !

Malayalam Breaking News

കേരളം കയ്യടിച്ച മികച്ച എപ്പിസോഡ് ! ഉപ്പും മുളകിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി !

കേരളം കയ്യടിച്ച മികച്ച എപ്പിസോഡ് ! ഉപ്പും മുളകിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി !

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ് കേരളം. നീയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അപ്പോളും കണ്ണുനീർ സീരിയലുകൾ പകയും വിധ്വേഷവും പടർത്തി സജീവമാണ്. ഇതിൽ നിന്നും വ്യത്യസ്തമാകുകയാണ് ഉപ്പും മുളകും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി ഒരു എപ്പിസോഡ് നീക്കിവച്ച ചാനല്‍ പരിപാടിക്ക് മുഖ്യമന്ത്രി അഭിനന്ദനവുമായെത്തി. ഫ്‌ലവേഴ്‌സ് ചാനലിലെ ”ഉപ്പും മുളകും’ പരിപാടിയുടെ ശില്‍പികളെയാണ് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകള്‍ യാഥാര്‍ഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്റെ അതിജീവനത്തിന് സഹായം പകരാന്‍ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്‌ലവേഴ്‌സ് ചാനലിലെ ”ഉപ്പും മുളകും” എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. അതിന്റെ ശില്‍പികളെ അഭിനന്ദിക്കുന്നു.

Chief minister appreciating uppum mulakum team

Continue Reading
You may also like...

More in Malayalam Breaking News

Trending