
Malayalam Breaking News
ഇതൊരു മകന് നല്‍കുന്നതായി മാത്രം കണ്ടാല്‍ മതി; ജയസൂര്യ!
ഇതൊരു മകന് നല്‍കുന്നതായി മാത്രം കണ്ടാല്‍ മതി; ജയസൂര്യ!
Published on

By
പ്രളയം വിതക്കുന്ന നാശങ്ങൾ ചെറുതല്ല രണ്ടാമത്തെ തവണയാണ് പ്രളയം കേരളത്തെ വലയ്ക്കുന്നത് . എന്നാൽ അപകടത്തിൽ പെട്ടവരെ സഹായിക്കാൻ ഒരുകൂട്ടം മനുഷ്യർ ഇപ്പോഴും ഉണ്ട് .അതാണ് കേരളത്തെ ഇപ്പോഴും മാറ്റിനിർത്തുന്നത് .എന്നാൽ കഴിഞ്ഞ ഉണ്ടായ വലിയൊരു അപകടം ആർക്കും ഇന്നും മറക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല . പ്രളയത്തിൽ മറ്റുള്ളവരുടെ ജീവൻസംരക്ഷിക്കുന്നതിനിടെ സ്വന്തം ജീവൻ ബലികഴിപ്പിച്ച ലിനുവിനെ വേദയോടല്ലാതെ ഓർക്കാൻ കഴിയില്ല .
ബേപ്പൂരിലാണ് ലിനുവിന്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് കഴിഞ്ഞിരുന്നത്. വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനും കൂട്ടരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതായി. മണിക്കൂറുകള്‍ക്ക് ശേഷം ലിനുവിന്റെ ജിവനറ്റ ശരീരം സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്ന.
ഈ തവണ സിനിമ താരങ്ങളും കൂടുതായി പ്രളയ കെടുതിയിൽ പെട്ടവരെ സഹായിക്കാനായി രംഗത്ത് എത്തിയിട്ടുണ്ട് .അതാത് നിർദ്ദേശങ്ങളും മറ്റുമായും ,ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ട് ചെന്ന് സഹായിക്കുന്നവരുമായും ഒരുപാട് പേരുണ്ട്. ഇപ്പോഴിതാ നടൻ ജയസൂര്യ രംഗത്ത് വന്നിരിക്കുകയാണ് . ,
രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് നടന് ജയസൂര്യയുടെ കൈത്താങ്ങ്.
ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്കി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന് നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു..
actor Jayasurya gives Financial support to Linu’s family
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...