Malayalam Breaking News
ലിനുവിൻ്റെ കുടുംബത്തിന് വീട് വച്ച് നല്കാൻ തയ്യാറായി മോഹൻലാൽ !
ലിനുവിൻ്റെ കുടുംബത്തിന് വീട് വച്ച് നല്കാൻ തയ്യാറായി മോഹൻലാൽ !
By
Published on
രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി സിനിമ താരങ്ങൾ. മമ്മൂട്ടിക്ക് പിന്നാലെ ലിനുവിന്റെ കുടുംബത്തിന് വീട് വച്ച് നൽകാൻ ഒരുങ്ങുകയാണ് മോഹൻലാൽ. മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും.
ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്‍കി.
ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്.മരപ്പണി തൊഴിലാളിയായിരുന്നു ലിനു
mohanlal’s helping hands towards linu’s family
Continue Reading
You may also like...
