Malayalam
മഹാകുംഭമേളയിൽ പങ്കെടുത്ത് ജയസൂര്യ
മഹാകുംഭമേളയിൽ പങ്കെടുത്ത് ജയസൂര്യ
മലയാളികളുടെ സ്വന്തം നടനാണ് ജയസൂര്യ. ഇപ്പോഴിതാ മഹാകുംഭമേളയിൽ പങ്കെടുത്ത നടന്റെയും ഭാര്യയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രയാഗ്‌രാജിൽ ഭക്തർക്കായി ഒരുക്കിയ ടെൻ്റ് സിറ്റിയിൽ നിൽക്കുന്ന ജയസൂര്യയുടെ വീഡിയോയും വൈറലായിട്ടുണ്ട്.
ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് കുഭമേളയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുക്കുന്ന നടി സംയുക്തയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങൾ സംയുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
‘വിശാലമായി ജീവിതത്തെ നോക്കി കാണുമ്പോഴാണ് അതിന്റെ അർത്ഥം അറിയാനാകുന്നത്’എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. കെജിഎഫ് താരം ശ്രീനിധി ഷെട്ടിയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് ത്രിവേണി സംഗമത്തിൽ നടക്കുന്നത്.
എല്ലാവർഷവും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ചെറിയ കുംഭമേള നടക്കാറുണ്ട്. പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്.
മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ നടത്താറുള്ളത്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണകുംഭമേളകൾക്കു ശേഷമാണ് മഹാകുംഭമേള നടക്കുന്നത്.
