Connect with us

സ്വയം ട്രോളുമായി രമേശ് പിഷാരടി ; ഒന്നും ചെറുതല്ല ചേട്ടാ എന്ന് ആശ്വസിപ്പിച്ച് ടൊവിനോ തോമസ് !

Malayalam Breaking News

സ്വയം ട്രോളുമായി രമേശ് പിഷാരടി ; ഒന്നും ചെറുതല്ല ചേട്ടാ എന്ന് ആശ്വസിപ്പിച്ച് ടൊവിനോ തോമസ് !

സ്വയം ട്രോളുമായി രമേശ് പിഷാരടി ; ഒന്നും ചെറുതല്ല ചേട്ടാ എന്ന് ആശ്വസിപ്പിച്ച് ടൊവിനോ തോമസ് !

മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങാകുകയാണ് സിനിമ ലോകം . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അവിശ്വസിക്കുന്നവർക്ക് , ഈ വഴി കൂടുതൽ സഹായം എത്തിക്കാൻ പ്രേരിപ്പിക്കുകയാണ് ടോവിനോ തോമസ്.

കൂടുതൽ പേരെ ഇതിനായി പ്രേരിപ്പിക്കുന്നതിന് ചലച്ചിത്രതാരം ടൊവീനോ തോമസ് ഒരു ചലഞ്ചിനും തുടക്കമിട്ടു. അതിൽ പങ്കെടുത്ത് രമേശ് പിഷാരടി പങ്കുവച്ച ചിത്രവും അടിക്കുറിപ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 

പതിവു തെറ്റിക്കാതെ നർമത്തിൽ കലർത്തിയായിരുന്നു രമേശ് പിഷാരടിയുടെ പോസ്റ്റ്. എന്നാൽ, അടിക്കുറിപ്പിലായിരുന്നില്ല, പങ്കുവച്ച ചിത്രത്തിലായിരുന്നു പിഷാരടിയുടെ കുസൃതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറിയ രസീതിന്റെ പകർപ്പിനൊപ്പം മോഹൻലാൽ ചിത്രമായ സ്ഫടികത്തിലെ ഒരു രംഗത്തിന്റെ സ്ക്രീൻഷോട്ടും പിഷാരടി ചേർത്തു വച്ചു. ‘മാഷിന്റെ അൻപത്തിയൊന്നു പവന്റെ കൂട്ടത്തില് വല്ല്യേട്ടന്റെ ഈ നെക്ക്ലസ് മുക്കിക്കളയല്ലേ എന്നു പറയാൻ പറഞ്ഞു’ എന്ന ഉർവശിയുടെ ഡയലോഗിന്റെ സ്ക്രീൻഷോട്ടാണ് പിഷാരടി പങ്കുവച്ചത്. 

രമേശ് പിഷാരടിയുടെ പോസ്റ്റിന് ടൊവീനോ തോമസ് നൽകിയ മറുപടി ആരാധകരുടെ കയ്യടി നേടി. “ഒന്നും ചെറുതല്ല ചേട്ടാ !!! കൊടുക്കുന്നത് എല്ലാം വലുതാണ് . കൊടുക്കാനുള്ള മനസാണ് ഏറ്റവും വലുത് !”- എന്നായിരുന്നു ടൊവീനോയുടെ മാസ് മറുപടി. 

tovino thomas replied to ramesh pisharadi’s facebook post

More in Malayalam Breaking News

Trending