Connect with us

കുംഭമേളയ്ക്ക് പങ്കെടുത്ത വിശേഷങ്ങൾ പങ്കുവെച്ച് ജയസൂര്യ

Malayalam

കുംഭമേളയ്ക്ക് പങ്കെടുത്ത വിശേഷങ്ങൾ പങ്കുവെച്ച് ജയസൂര്യ

കുംഭമേളയ്ക്ക് പങ്കെടുത്ത വിശേഷങ്ങൾ പങ്കുവെച്ച് ജയസൂര്യ

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ കുംഭമേളയ്ക്ക് പങ്കെടുത്ത വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ. മഹാകുംഭമേളയിൽ പങ്കെടുത്ത് ഗംഗയിൽ പുണ്യസ്‌നാനം ചെയ്ത ചിത്രങ്ങൾ ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്.

മക്കൾക്കും ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പമാണ് താരം കുംഭമേളയിൽ എത്തിയത്. മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിയുന്നത് ആയുഷ്‌കാലത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്.

അതിൽ കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അവിടെ പോകാൻ സാധിച്ചത് ഒരു അത്യപൂർവ ഭാഗ്യമാണ്. ഇനി ഒരു മഹാകുംഭമേള 144 വർഷങ്ങൾക്ക് ശേഷം മാത്രമേ സംഭവിക്കൂ.

ഭാര്യയോടും മക്കളോടുമൊപ്പം അവിടെ പോയി ആ മഹാത്ഭുതം നേരിട്ട് കണ്ട് അനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. വല്ലാത്ത അനുഭവമായിരുന്നു എന്നാണ് ജയസൂര്യ പ്രതികരിച്ചത്.

More in Malayalam

Trending

Recent

To Top