ദുരിത പെയ്ത്; സഹായഹസ്തവുമായി അന്‍പോട് കൊച്ചി;സജീവമായി ഇന്ദ്രജിത്തും പൂര്‍ണ്ണിമയും

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഇത്തവണയും അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍. നടന് ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ എന്നിവരുടെ നേതൃത്വത്തിലാണ് അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനം നടക്കുന്നത്. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് മഴയും ഉരുള്‍പ്പൊട്ടലും ദുരിതം വിതച്ച ജില്ലകളിലെ ക്യാംപുകളിലേക്ക് ഇവര്‍ സഹായമെത്തിക്കുന്നത്. ഇന്ദ്രജിത്ത്- പൂര്‍ണിമയെ കൂടാതെ നടി പാര്‍വതി, സരയു തുടങ്ങി നിരവധി താരങ്ങളും അന്‍പോട് കൊച്ചിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവര്‍ സാധനങ്ങള്‍ ശേഖരിക്കാനും അത് എത്തിക്കാനുമായി സജീവമായി തുടരുകയാണ്. കടവന്ത്രയിലെ റീജിണല്‍ സ്പോര്‍ട്സ് സെന്ററിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്കുള്ള സാധനങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഇക്കൊല്ലവും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ നേരിടുമെന്ന സന്ദേശം തന്നെയാണ് ഇത്തരം കലക്ഷന്‍ സെന്റെറുകള്‍ക്ക് നൽകുന്നത് .
indrajith – poornima- anbodu kochi- collection centre -kerala flood
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...