മുത്തയ്യ മുരളീധരനായി വിജയ് സേതുപതിയോ ? ആവേശമുണർത്തി ചിത്രത്തിന്റെ പേരും
Published on

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനായി അഭിനയിക്കാനൊരുങ്ങി തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയെന്ന് റിപ്പോർട്ട്. എന്നാൽ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ക്രിക്കറ്റ് പ്രേമികളെ എക്കാലവും വിസ്മയിപ്പിച്ച മികച്ച സ്പിന്നർമാരിലൊരാളാണ് മുത്തയ്യ. അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിൽ ഒരുങ്ങുകയാണ്.
800 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിലാണ് മുത്തയ്യ മുരളീധരൻ ആയി വിജയ് സേതുപതി എത്തുന്നതെന്നാണ് റിപ്പോർട്ട് . 2019 ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അതേസമയം ബിഗ് ബജറ്റ് ചിത്രമായ 800 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ .
1972 ൽ ജനിച്ച മുരളിധരൻ 133 ടെസ്റ്റ് മത്സരങ്ങളും 350 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 800 ഉം ഏകദിനത്തിൽ 534 വിക്കറ്റ് നേടി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ടെസ്റ്റിൽ 800 വിക്കറ്റ് തികച്ച ഏക ബൗളറായതു കൊണ്ടാണ് മുത്തയ്യയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് 800 എന്ന പേര് നൽകിയിരിക്കുന്നത്.
മികച്ച ക്രിക്കറ്റ് പ്ലേയർ എന്നതിലുപരി നിരവധി വിവാദങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ചിത്രത്തിൽ ഇവയും പ്രതിപാദിക്കുമോ എന്നുളള ആകാംക്ഷയും പ്രേക്ഷകർക്കിടയിലുണ്ട്.
ബയോപിക്കുകൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ക്രിക്കറ്റ് താരങ്ങളുടേതാകുമ്പോൾ അത് ഇരട്ടിയാകുന്നു. ഇതിനു മുൻപ് മഹേന്ദ്രസിങ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ ജീവിതം സിനിമയായിരുന്നു. ചിത്രങ്ങൾ തിയേറ്ററുകളിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു.
vijay sthupathi-acts as mutthayya muraleedharan- biopic
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...