മുപ്പത്തിയേഴാം പിറന്നാളിൽ പ്രിയങ്ക ചോപ്രക്ക് ആശംസാ പ്രവാഹം !
Published on

By
ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി തിളങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഗായകനായ നിക് ജോനാസാണ് പ്രിയങ്കയെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഹിറ്റാകാറുണ്ട്.ഇന്ന് പ്രിയങ്കയ്ക്ക് മുപ്പത്തിയേഴാം പിറന്നാൾ ആണ്. 26 കാരനായ നിക്ക് പ്രിയങ്കയെ വിവാഹം കഴിച്ചപ്പോൾ ഒട്ടേറെ വൈവിധ്യങ്ങൾ ഉയർന്നിരുന്നു . അതൊക്കെ അതിജീവിച്ച് അതീവ ആഘോഷ ലഹരിയിൽ ജീവിതം ആസ്വദിക്കുകയാണ് പ്രിയങ്കയും നിക്കും .
ഇപ്പോൾ പ്രിയങ്കയുടെ പിറന്നാൾ ദിനത്തിൽ ഒട്ടേറെ ആശംസകളാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നത്. അനിൽ കപൂർ , ആലിയ ഭട്ട് തുടങ്ങി ഒട്ടേറെ പേർ പ്രിയങ്കയ്ക്ക് പിറന്നാൾ ആശംസിച്ചിട്ടുണ്ട് . “പിറന്നാൾ ആശംസകൾ പി സി ! ഒരുപാട് പെൺകുട്ടികൾക്ക് നിങ്ങൾ പ്രചോദനത്തിന്റെ ഉറവിടമായിരിക്കട്ടെ ” എന്നാണ് ലിയാ ഭട്ട് ആശംസിച്ചിരിക്കുന്നത്. നിക്കിന്റെയും പ്രിയങ്കയുടെ വിവാഹ ചടങ്ങിൽ കാമുകൻ രൺബീർ കപൂറിനൊപ്പമാണ് ആലിയാ ഭട്ട് പ്രത്യക്ഷപ്പെട്ടത് .
അനിൽ കപൂർ കുറിച്ചിരിക്കുന്നത് , നിങ്ങൾ പോകുന്നിടത്തൊക്കെ സ്റ്റീരിയോടൈപ്പുകൾ തിരുത്തപ്പെടുന്നത് കാണുന്നത് അവിശ്വസനീയമാണ്. ഇനിയും ഒരുപാട് വിജയങ്ങൾ നേരുന്നു. ഒത്തിരി സ്നേഹം എന്നാണ്. ഒരു ചെറിയ പട്ടണത്തിൽ നിന്നും ലോകത്തിന്റെ നിറുകയിൽ നിൽക്കുന്ന പെൺകുട്ടി ! നിരവധി പെൺകുട്ടികൾക്ക് നിങ്ങൾ ഒരു വലിയ പ്രചോദനമാണ് @ പ്രിയങ്കചോപ്ര! ഞാൻ നിങ്ങളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. സന്തോഷകരമായ ജന്മദിനവും വിജയവും സന്തോഷവും സന്തോഷവും നിറഞ്ഞ ഒരു വർഷവും ഇവിടെ നിങ്ങൾക്ക് ആശംസിക്കുന്നു – മാധുരി ദീക്ഷിത് കുറിക്കുന്നു.
റിതേഷ് ദേശ്മുഖ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ് – എല്ലായ്പോഴും നിങ്ങൾ തിളങ്ങുന്ന നക്ഷത്രമായി ജ്വലിക്കട്ടെ , ലോകത്തെ ആകർഷിക്കട്ടെ എന്നാണു . ദേസി ഗേളിന് പിറന്നാൾ ആശംസിക്കുകയാണ് ശങ്കർ മഹാദേവൻ. നമ്മുടെ രാജ്യത്തിനെ ആഗോള തലത്തിൽ പ്രതിനിധീകരിക്കുന്ന തിളങ്ങുന്ന നക്ഷത്രമേ എന്നാണ് അദ്ദേഹം പ്രിയങ്ക ചോപ്രയെ അഭിസംബോധന ചെയ്യുന്നത്.
priyanka chopra birthday wishes
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....
ബോളിവുഡ് സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ്. ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മനീഷ് ഗുപ്തയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ...
റാപ്പർ മുഹമ്മദ് ബിലാൽ ഷെയ്ഖിന് വ ധ ഭീ ഷണി. എമിവേ ബൻടായി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...