മാപ്പ്! ഇനിയിതൊരിക്കലും ആവർത്തിക്കില്ല ; ഹേമ മാലിനിക്ക് മുന്നിൽ അടിയറവ് പറഞ്ഞു ധർമേന്ദ്ര
ഇന്ത്യൻ സിനിമയുടെ ഡ്രീം ഗേൾ എന്നറിയപ്പെടുന്ന ബോളിവുഡ് നടിയും ബിജെപി എം.പിയുമായ ഹേമ മാലിനിയെ ട്രോളിയതിന് മാപ്പ് പറഞ്ഞ് നടനും ഭർത്താവുമായ ധര്‍മേന്ദ്ര. ജീവിതത്തില്‍ ഭാര്യ എപ്പോഴെങ്കിലും ചൂല് പിടിച്ചിട്ടുണ്ടോ എന്ന ആളുകളുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ധർമേന്ദ്ര മാപ്പ് പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്.
തീര്‍ച്ചയായും അവള്‍ സിനിമകളില്‍ ചൂല്‍ ഉപയോഗിച്ചിട്ടുണ്ട് എന്നായിരുന്നു ധര്‍മേന്ദ്രയുടെ മറുപടി. എന്നാൽ , തന്റെ ട്വീറ്റ് തെറ്റിധരിക്കപ്പെട്ടെന്നും ചൂലിനെക്കുറിച്ച് ഇനിയൊരിക്കലും ട്വീറ്റ് ചെയ്യില്ലെന്നുമാണ് ധര്‍മേന്ദ്ര പറഞ്ഞിരിക്കുന്നത്. താന്‍ ചെയ്തത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ഇതോടൊപ്പം ധര്‍മേന്ദ്ര കുറിച്ചു. ട്വീറ്റിനൊപ്പം കൈകൂപ്പി ഇരിക്കുന്ന ഒരു പഴയകാല ചിത്രവും താരം പങ്കുവെച്ചു.
ഹേമ മാലിനിയുടെ പാര്‍ലമെന്റ് വൃത്തിയാക്കല്‍ ചിത്രം പുറത്തുവന്നതിന് പിന്നാലെ ധാരാളം ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനിടയിലായിരുന്നു ധര്‍മേന്ദ്രയുടെ ട്വീറ്റും. തീര്‍ച്ചയായും അവള്‍ സിനിമകളില്‍ ചൂല്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കണ്ടപ്പോള്‍ ആ പ്രവര്‍ത്തി ആദ്യമായി ചെയ്യുന്ന ഒരാളെ പോലെയാണ് എനിക്ക് തോന്നിയതെന്നായിരുന്നു ആ ട്വീറ്റ്. താന്‍ ചെറുപ്പ കാലങ്ങളില്‍ അമ്മയെ സഹായിച്ചിരുന്നെന്നും ശുചിത്വം ഇഷ്ടപ്പെടുന്നുവെന്നും ധര്‍മേന്ദ്ര പറയുന്നു.
dharmendra-hemamalini- apologizes