പാവങ്ങളുടെ സണ്ണിലിയോൺ;ഗായത്രിയെ ട്രോളി സോഷ്യൽ മീഡിയ വീരന്മാർ

മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് ഗായത്രി സുരേഷ്. ക്യാംപസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചതയായ നടിയാണ് ഗായത്രി. യുവത്വത്തിന്റെ പ്രധിനിധിയെന്നാണ് നടി അറിയപ്പെടുന്നത്. സിനിമയിലെന്നപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ് നിമിഷനേരം കൊണ്ടാണ് നടിയുടെ ഫോട്ടോസും വീഡിയോസും വൈറലായി മാറുന്നത്.
കഴിഞ്ഞ ദിവസമാണ് ബോളിവുഡിലെ സൂപ്പര്‍താരം സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മധുരരാജായിലെ മോഹ മുന്തിരി എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി ഗായത്രി രംഗത്തെത്തിയത്. ഗായത്രിയുടെ ചുവടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.വളരെ പെട്ടന്നാണ് ആരാധകർ അത് ഏറ്റെടുത്തത്. എന്നാലിപ്പോൾ ഗായത്രിയുടെ ചുവടുകൾ ട്രോളികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ വീരന്മാരായ ട്രോളന്മാർ.
പല സിനിമകളിലേയും കോമഡി രംഗങ്ങളുമായി ചേര്‍ത്താണ് ട്രോള്‍ വിഡിയോ ഇറക്കിയിരിക്കുന്നത്. ഞങ്ങളുടെ സണ്ണി ലിയോണി ഇങ്ങനെയല്ല എന്നാണ് ട്രോളന്മാരുടെ പക്ഷം. പാവങ്ങളുടെ സണ്ണി ലിയോണാണ് ഗായത്രിയെന്നും കമന്റുകളുണ്ട്. എന്നാല്‍ ഗായത്രിയുടെ ഡാന്‍സിനെ പ്രശംസിക്കുന്നവരും നിരവധിയാണ്. ട്രോളാക്കാന്‍ മാത്രം ഡാന്‍സില്‍ ഒന്നുമില്ലെന്നാണ് അവര്‍ പറയുന്നത്.
ഗായത്രി ആദ്യമായല്ല ട്രോളന്മാര്ക്ക് ഇരയാകുന്നുണ്ട്. ഇതിന് മുന്‍പും താരത്തിന്റെ വിഡിയോകളും മറ്റും വലിയ ട്രോളാക്രമണത്തിന് ഇരയായിട്ടുണ്ട്. ഒരു മെക്സിക്കന്‍ അപാരത, ജമ്നാ പ്യാരി എന്നീ ചിത്രങ്ങളിലൂടെയാണ് ഗായത്രി ശ്രദ്ധ നേടിയത്.
അതുപോലെ തന്നെ തന്റെ നിലപാടുകൾ വ്യക്തമാക്കാനും താരം ശ്രദ്ധിക്കാറുണ്ട്. മിക്ക വിഷയങ്ങളിലും താരം തന്റെ അഭിപ്രായം തുറന്നതു പറയാറുണ്ട്. നേരത്തെ , വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധത്തെ കുറിച്ച് ഗായത്രി പറഞ്ഞത് ചര്‍ച്ച വിഷയമായിരുന്നു .
“വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധം തെറ്റല്ല. അത് ഓരോരുത്തരുടെ ചിന്താഗതിയ്ക്കനുസരിച്ചാണ്. അവരവര്‍ക്ക് ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ?” -ഗായത്രി പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അതില്‍ താല്‍പ്പര്യമില്ലെന്നും നടി പറഞ്ഞിരുന്നു.
gayathri – sunnyleone-
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...