Connect with us

സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കിൽ മലയാള സിനിമയിൽ എനിക്കൊരു അഡ്രസ്സ് ഉണ്ടാകില്ലായിയിരുന്നു !- ഗ്രേസ് ആന്റണി !

Malayalam

സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കിൽ മലയാള സിനിമയിൽ എനിക്കൊരു അഡ്രസ്സ് ഉണ്ടാകില്ലായിയിരുന്നു !- ഗ്രേസ് ആന്റണി !

സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കിൽ മലയാള സിനിമയിൽ എനിക്കൊരു അഡ്രസ്സ് ഉണ്ടാകില്ലായിയിരുന്നു !- ഗ്രേസ് ആന്റണി !

കുമ്പളങ്ങി നൈറ്റ്സിലെ സിമിമോളെ അങ്ങനെ ആരും മറക്കില്ല. കിടിലൻ അഭിനയ മുഹൂര്തങ്ങളുമായി സിമിമോളായി ഗ്രേസ് ആന്റണി അഭിനയിച്ച് തകർക്കുകയായിരുന്നു. എന്നാൽ ഗ്രേസ് ആന്റണിയെ മലയാളികൾ തിരിച്ചറിഞ്ഞത് ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ കോമഡി രംഗത്തിലൂടെയാണ്.

തന്റെ അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് ഗ്രേസ് പറയുന്നു. ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കിലും തനിക്ക് എന്നും സന്തോഷ് പണ്ഡിറ്റിനോട് ഒരു സ്‌നേഹമുണ്ടെന്നും കരിയറിലെ ആദ്യ ബ്രേക്കിന് അദ്ദേഹത്തോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഗ്രേസ് പറഞ്ഞത്.

ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ലൂടെയാണ് സിമി ശ്രദ്ധേയയായത്. ചിത്രത്തിലെ റാഗിങ് രംഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി…’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായിരുന്നു. സിനിമയുടെ ഓഡീഷന്റെ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനമെന്നും ഒടുവില്‍ താന്‍ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നെന്നും ഗ്രേസ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു.

grace antony about santhosh pandit

Continue Reading
You may also like...

More in Malayalam

Trending

Recent

To Top