Connect with us

എല്ലാ പണത്തിനും എനിക്ക് വിലയുണ്ട്!! നൂറുരൂപ ഉണ്ടാക്കാനുള്ള കഷ്ടപ്പാടൊക്കെ എനിക്ക് നല്ലവണ്ണം അറിയാം; കിഷോര്‍ ജീവിതത്തിലേക്ക് മടങ്ങുന്നു!!

Malayalam

എല്ലാ പണത്തിനും എനിക്ക് വിലയുണ്ട്!! നൂറുരൂപ ഉണ്ടാക്കാനുള്ള കഷ്ടപ്പാടൊക്കെ എനിക്ക് നല്ലവണ്ണം അറിയാം; കിഷോര്‍ ജീവിതത്തിലേക്ക് മടങ്ങുന്നു!!

എല്ലാ പണത്തിനും എനിക്ക് വിലയുണ്ട്!! നൂറുരൂപ ഉണ്ടാക്കാനുള്ള കഷ്ടപ്പാടൊക്കെ എനിക്ക് നല്ലവണ്ണം അറിയാം; കിഷോര്‍ ജീവിതത്തിലേക്ക് മടങ്ങുന്നു!!

മിമിക്രി കലാകാരന്‍ കൂടിയായ കിഷോര്‍ ജീവിതത്തിലേക്ക് തിരികെ എത്തുകയാണ്. ലോകമെമ്ബാടുമുള്ള മലയാളികളുടെ കാരുണ്യമാണ് കിഷോറിന്റെ തിരികെ കിട്ടിയ ജീവിതമെന്നും അതിന് എല്ലാവരോടും നന്ദി പറയുകയാണെന്നും സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ച സേതുലക്ഷ്മി അമ്മ. ഭാര്യയാണ് കിഷോറിന് കിഡ്‌നി നല്‍കിയത്. ആറുമാസത്തേക്ക് വിശ്രമം പറഞ്ഞിരിക്കുന്നു. തിരുവനന്തപുരം പിവിആറിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോള്‍ ആശുപത്രിക്കടുത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് തമാസിക്കുകയാണ്. ഒരു ഹോം നഴ്‌സിനെ വച്ചിട്ടുണ്ട്. മൂന്നു മാസം കൂടി കഴിഞ്ഞാലേ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ.

25,000 രൂപയാണ് വാടക. ഹോം നഴ്‌സിന് 18000 രൂപകൊടുക്കണം, പിന്നെ മരുന്നും യാത്രാ ചെലവും ഭക്ഷണവും എല്ലാം കണ്ടെത്തണം. ആറുമാസത്തേക്ക് അണുബാധ ഏല്‍ക്കാതെ നോക്കണം, അതുകൊണ്ടാണ് ഫ്‌ളാറ്റില്‍ താമസിപ്പിച്ചിരിക്കുന്നത്. മൂന്ന് സെന്റ് സ്ഥലം കണ്ടെത്തി തന്നാല്‍ വീട് വച്ച്‌ തരാമെന്ന് അമ്മ സംഘടന പറഞ്ഞിട്ടുണ്ട്. മകന്റെ കാര്യത്തില്‍ സംഘടനയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. അവന്‍ അമ്മയില്‍ അംഗമല്ല, എനിക്കെന്തെങ്കിലും വന്നാല്‍ ‘അമ്മ’ നോക്കും. പക്ഷേ അംഗങ്ങളില്‍ പലരും വ്യക്തിപരമായി സഹായിച്ചിട്ടുണ്ട്. പേര് പറയാനൊക്കില്ല, അത് മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കും.

നൂറുരൂപ മുതല്‍ ലക്ഷം രൂപ തന്നവര്‍ വരെ ഉണ്ട്. എല്ലാവരും എന്റെ സങ്കടം കണ്ട് വിളിക്കുമായിരുന്നു. 100 രൂപ തന്നവര്‍ വിളിച്ചു പറയും അമ്മ, എന്റെ കയ്യില്‍ ഇതേ ഉള്ളൂ. സ്വീകരിക്കണം എന്ന് .അപ്പോള്‍ ഞാന്‍ അവരോട് പറയും ഇത്ര വിഷമിച്ച്‌ നിങ്ങള്‍ പണം തരേണ്ടെന്ന്, ഞാന്‍ നല്ല രീതിയിലാണ് പറയുന്നതെങ്കിലും അവര്‍ക്കത് വിഷമമാകും. എല്ലാ പണത്തിനും എനിക്ക് വിലയുണ്ട്. നൂറുരൂപ ഉണ്ടാക്കാനുള്ള കഷ്ടപ്പാടൊക്കെ എനിക്ക് നല്ലവണ്ണം അറിയാം. ചിലര്‍ വിളിച്ച്‌ എന്റെ വിഷമം മാറാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറയും.ഇനിയും ഒന്നരമാസം മകന്റെ വാടക കൊടുക്കാനും മരുന്നിനുമുള്ള തുക കൈവശമുണ്ട്. അത്രയേറെ എന്നെ മലയാളികള്‍ സഹായിച്ചു. ഇപ്പോള്‍ കിഷോര്‍ മിടുക്കനായി. ക്ഷീണമൊക്കെ മാറി, ആരോഗ്യം വീണ്ടെടുത്ത് വരുന്നു. ആറുമാസം കഴിഞ്ഞാലേ ജോലിക്കുപോയി തുടങ്ങാനാകൂ.സേതു ലക്ഷ്മിയമ്മ പ്രത്യാശയോടെ പറയുന്നു. സിനിമാസീരിയല്‍ താരമായ സേതുലക്ഷ്മി അമ്മ കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് മകന്റെ ജീവിതാവസ്ഥ കണ്ണീരോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ വഴി വിവരിച്ചത്.

sethulekshmi -daughter

Continue Reading
You may also like...

More in Malayalam

Trending