ഗർഭിണിയായിരുന്നപ്പോൾ തനിക്ക് സിഗരറ്റ് വലിക്കേണ്ടി വന്നു ; വെളിപ്പെടുത്തലുമായി നടി ആലിയ ഭട്ടിന്റെ ‘അമ്മ
Published on

ഗർഭിണിയായിരുന്നപ്പോൾ തനിക്ക് സിഗരറ്റ് വലിക്കേണ്ടി വന്നതായി വെളിപ്പെടുത്തി ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ‘അമ്മ സോണിയ റസ്ദാൻ. താൻ ആലിയയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു . എന്നാൽ താൻ ഗർഭിണി ആയിരുന്നുവെന്ന് അറിയില്ലായിരുന്നു – സോണി പറഞ്ഞു . ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് സോണി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
1993 ല്‍ പുറത്തിറങ്ങിയ ഗുമ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളായിരുന്നു സോണി തുറന്ന് പറഞ്ഞത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവുമധികം പ്രശംസകള്‍ ലഭിച്ചതുമായ കഥാപാത്രം. അത് ശ്രീദേവിയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവതിയാണ് ഞാന്‍. ആ വേഷം അവതരിപ്പിക്കുമ്പോള്‍ എന്റെ വയറ്റില്‍ ആലിയ ഉണ്ടായിരുന്നു.എന്നാൽ , ഞാന്‍ ഗര്‍ഭിണിയാണെന്ന കാര്യം അന്നേരം അറിയില്ലായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഒത്തിരി സിഗരറ്റുകള്‍ വലിക്കേണ്ടി വന്നിരുന്നതായും സോണി റസ്ദാന് പറയുന്നു. ചിത്രത്തിൽ ശ്രീദേവിയും സോണിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയിലിലെ തടവുകാരികളായിട്ടാണ് ഇരുവരും അഭിനയിച്ചത്.
ഇന്ന് ബോളിവുഡ് സിനിമയിലെ യുവ സുന്ദരിമാരില്‍ മികച്ച അവസരങ്ങളോടെ തിളങ്ങി നില്ക്കുന്ന താരമാണ് ആലിയ ഭട്ട്. പ്രശ്സത ഹിന്ദി സംവിധായകന് മഹേഷ് ഭട്ടിന്റെയും നടി സോണിയ റസ്ദാന്റെയും മകളാണ് ആലിയ.
aliabhatt-mother soni-reveals-
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...