Connect with us

ഫോബ്‌സ് പട്ടികയിലെ ഇടം നേടിയ ഏക ഇന്ത്യൻ താരം അക്ഷയ് കുമാർ

Actor

ഫോബ്‌സ് പട്ടികയിലെ ഇടം നേടിയ ഏക ഇന്ത്യൻ താരം അക്ഷയ് കുമാർ

ഫോബ്‌സ് പട്ടികയിലെ ഇടം നേടിയ ഏക ഇന്ത്യൻ താരം അക്ഷയ് കുമാർ

ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ സെലിബ്രിറ്റികളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്. 2018 ജൂണ്‍ ഒന്നു മുതല്‍ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫോബ്സ് പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയിൽ ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഏറ്റവും വരുമാനമുള്ള ഏക ഇന്ത്യന്‍ താരം. പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്താണ് താരം. 65 മില്ല്യന്‍ ഡോളര്‍ അതായത്, 444 കോടി രൂപയാണ് അക്ഷയ് കുമാറിന്‍റെ വരുമാനം. അതേസമയം , കഴിഞ്ഞ വർഷത്തെ പട്ടികയിൽ 76-ാം സ്ഥാനത്തായിരുന്നു താരം . വരുമാനം 276 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വരുമാനം . 2018 -ല്‍ 276 കോടി രൂപയുടെ വരുമാനത്തില്‍ നിന്നാണ് അക്ഷയ് കുമാര്‍ ഒരു വർഷം കഴിയുമ്പോൾ 444 കോടി രൂപയുടെ വരുമാനത്തിലേക്ക് കുത്തനെ ഉയർന്നുവന്നിരിക്കുന്നത്. ഈ കാലയളവില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തിലേക്ക് മാറിയതിനാലും, ഇരുപതോളം ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അക്ഷയ് കരാര്‍ ഒപ്പിട്ടിരുന്നതിനാലുമാണിത്. മിഷന്‍ മംഗല്‍ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ ഉടന്‍ റിലീസ് ആകാനുള്ള ചിത്രം.

37.7 ഡോളറിന്റെ വരുമാനവുമായി 2018ലെ പട്ടികയില്‍ സല്‍മാന്‍ ഖാന്‍ 82ാം സ്ഥാനം നേടിയിരുന്നു. 2017ല്‍ അക്ഷയ് കുമാറിനൊപ്പം ഷാരൂഖ് ഖാന്‍ 65ാം സ്ഥാനം പങ്കിട്ടെങ്കിലും 2018ലെ പട്ടികയില്‍ നിന്ന് ഷാരൂഖ് പുറത്തായിരുന്നു.

അതേസമയം , ഹോളിവുഡ് ഗായിക ടെയിലര്‍ സ്വിഫ്റ്റാണ് ഒന്നാം സ്ഥാനത്തുള്ളത്. 18.5 കോടി ഡോളർ വാർഷിക വരുമാനമാണ് താരത്തിനുള്ളത്. 17 കോടി ഡോളര്‍ വരുമാനത്തോടെ 2016-ലും താരം ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. തൊട്ടുപിന്നാലെ , 17 കോടി ഡോളര്‍ സമ്പാദ്യവുമായി സാമൂഹിക മാധ്യമം, റിയാലിറ്റി ടെലിവിഷന്‍ താര൦ കെയ്ലി ജെന്നര്‍ രണ്ടാം സ്ഥാനത്തുള്ളത് . കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്നു കെയ്ലി ജെന്നര്‍. സ്വന്തമായി ഏറ്റവുമധികം വരുമാനം നേടിയ സ്ത്രീകളുടെ ഫോബ്‌സ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായിരുന്നു കെയ്ലി ജെന്നര്‍.

12 കോടി ഡോളര്‍ വരുമാനമുള്ള ഗായകന്‍ കന്യെ വെസ്റ്റാണ് മൂന്നാം സ്ഥാനത്ത്. ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ ആദ്യ പത്തിലുണ്ട്. അയൺമാൻ താരം റോബർട്ട് ഡൗണി ജൂനിയര്‍ 31ാമതും ക്രിസ് ഹെംസ്‌വർത്ത് (തോർ താരം) 24ാമതും എത്തിയപ്പോൾ ജാക്കി ചാൻ 39ാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.

akshay kumar- forbes list- only indian star

More in Actor

Trending

Recent

To Top