അമ്മയിൽ നിന്നു പോയവർക്ക് മടങ്ങി വരവ് എളുപ്പമാകില്ല !
Published on

By
താര സംഘടനയായ ‘അമ്മ നയങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. സ്ത്രീകൾക്ക് ഭരണകാര്യത്തിൽ കൂടുതൽ പ്രാധിനിധ്യം നൽകുന്നതിനൊപ്പം സംഘടനാ വിട്ടുപോയവർക്ക് കാര്യങ്ങൾ കുഴപ്പത്തിലായിരിക്കുകയുമാണ്.
രാജിവെച്ച നടിമാര്‍ക്ക് താരസംഘടനയായ അമ്മയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ല. സംഘടനയില്‍ നിന്ന് രാജിവെച്ചവര്‍ അപേക്ഷ നല്കിയാല് മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് സംഘടനയുടെ പുതിയ കരട് ഭേദഗതി നിര്‍ദേശം. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമുള്ള അംഗങ്ങളുടെ പരസ്യപ്രതികരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് കരട് ഭേദഗതിയിലെ മറ്റ് നിര്‍ദേശങ്ങള്‍.
നിലപാട് കടുപ്പിക്കുന്നതാണ് അമ്മ ജനറല്‍ ബോഡിയില്‍ അടുത്ത ഞായറാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ഭരണഘടന ഭേദഗതിയിലെ നിര്‍ദേശങ്ങളെന്നാണ് സൂചന. സംഘടനയില്‍ നിന്ന് രാജിവെച്ചവര്‍ അപേക്ഷ നല്കിയാല് മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് സംഘടനയുടെ പുതിയ കരട് ഭേദഗതി നിര്‍ദേശം. ജനറല്‍ ബോഡി ചര്‍ച്ച ചെയ്തശേഷം ഭരണഘടന ഭേദഗതിക്ക് അന്തിമരൂപം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിശദമാക്കി.
ഇതുകൂടാതെ സംഘടനയുടെ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രതികരണങ്ങളും ഏതെങ്കിലും മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതിനും ഭരണഘടനാ ഭേദഗതിയില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘടനയെയോ കമ്മിറ്റിയെയോ എതെങ്കിലും അംഗത്തേയും മാധ്യമങ്ങളിലൂടെ പരസ്യമായി വിമര്‍ശിച്ചാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും കരട് ഭേദഗതിയില്‍ പറയുന്നു. അതേസമയം ഈമാസം 29 ന് നടത്താനിരുന്ന മാക്ട ഭാരവാഹി തെരഞ്ഞെടുപ്പ് എറണാകുളം മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി തടഞ്ഞു. മാക്ട അംഗങ്ങള്‍ക്കുള്ള തപാല്‍വോട്ട് നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
amma association’s new decision
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...