Connect with us

മലയാള സിനിമ പ്രേമികളെ ആദ്യമായി പേടിപ്പിച്ച സ്ത്രീ സംവിധായിക വിജയ നിർമല ഓർമയായി

Malayalam Breaking News

മലയാള സിനിമ പ്രേമികളെ ആദ്യമായി പേടിപ്പിച്ച സ്ത്രീ സംവിധായിക വിജയ നിർമല ഓർമയായി

മലയാള സിനിമ പ്രേമികളെ ആദ്യമായി പേടിപ്പിച്ച സ്ത്രീ സംവിധായിക വിജയ നിർമല ഓർമയായി

Vijaya Nirmala @ Aagadu Audio Release Photos

മലയാളസിനിമയുടെ ചരിത്രമെഴുതുന്ന ആര്‍ക്കും മറക്കാന്‍കഴിയാത്തപേരാണ് വിജയനിര്‍മലയുടേത്.മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് സംവിധാനത്തിലും തിളങ്ങാന്‍ കഴിയുമെന്ന് പഠിപ്പിച്ച  വിജയ നിർമലക്കു വിട .പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല (73 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. നടന്‍ മാഞ്ചു മനോജ് ആണ് വിജയ നിര്‍മലയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്.

ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല. നടി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം ചെയ്തത്.


മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം സ്വന്തമാക്കിയ അവര്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ക്‌ളാസിക്കുകളിലൊന്നായ ‘ഭാര്‍ഗവീനിലയ’ത്തിലെ ഭാര്‍ഗവിക്കുട്ടിയെ അനശ്വരമാക്കിയ നായികനടി മാത്രമല്ല.ലയാളത്തിലെ ആദ്യത്തെ വനിതാസംവിധായികയും 47 ചലച്ചിത്രങ്ങള്‍ സംവിധാനംചെയ്ത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടംനേടി ഇന്ത്യന്‍ സിനിമയുടെതന്നെ അഭിമാനമായിമാറിയ ബഹുമുഖപ്രതിഭയുമാണ് ഈ അഭിനേത്രി.

ഭാര്‍ഗവീനിലയത്തിനുശേഷം മലയാളചിത്രങ്ങളില്‍ ഇവര്‍ നായികയായുംഉപനായികയായും അഭിനയിച്ചു.  

vijay nirmala death

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top