
Malayalam Breaking News
മാമാങ്കത്തിൽ മമ്മൂട്ടിയുടെ നായിക കനിഹ ; വിശേഷങ്ങൾ പങ്കു വച്ച് താരം !
മാമാങ്കത്തിൽ മമ്മൂട്ടിയുടെ നായിക കനിഹ ; വിശേഷങ്ങൾ പങ്കു വച്ച് താരം !
Published on

By
ചരിത്ര സിനിമയായ മാമാങ്കം ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഇതിഹാസ കഥാപാത്രമായിരിക്കും മാമാങ്കത്തിലുള്ളത്. മെഗാസ്റ്റാര്‍ ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെ ലൊക്കേഷനില്‍ മമ്മൂട്ടിയും എത്തിയിരുന്നു.
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കനിഹയാണ് നായികമാരില്‍ ഒരാളായി എത്തുന്നത്. നേരത്തെ പഴശ്ശിരാജയിലടക്കം മമ്മൂട്ടിയുടെ നായികയായിട്ടെത്തിയ കനിഹ മാമാങ്കത്തില്‍ അഭിനയിക്കുന്നതിനെ പറ്റിയും വീണ്ടും മമ്മൂട്ടിയ്ക്ക് ഒപ്പം ജോലി ചെയ്യുന്നതിന്റെയും സന്തോഷത്തിലാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമിലിട്ട കനിഹയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
സീനിന് പിന്നില്‍ നിന്നുള്ള കാഴ്ച. അഭിനയിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. മാമാങ്കത്തിന്റെ ഭാഗമാവാന്‍ തനിക്ക് അനുഗ്രഹം കിട്ടിയതാണ്. തന്റെ കരിയറിലെ ചരിത്രത്തെ ആസ്്പദമാക്കി ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണിത്. വീണ്ടും മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുകയാണ്. സംവിധായകന് പത്മകുമാര്‍ സാറിനും അതുപോലെ മാമാങ്കത്തിന്റെ എല്ലാ പിന്നണി പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. അനു സിത്താര, ഉണ്ണി മുകുന്ദന്, മാലാ പാര്‍വ്വതി എന്നിവരെ എല്ലാം ടാഗ് ചെയ്ത് കൊണ്ടായിരുന്നു കനിഹ പോസ്റ്റ് ഇട്ടത്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട മാമാങ്കം നാല് ഷെഡ്യൂളുകളായി ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്ന് ഷെഡ്യൂളുകളും വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം അവസാനഘട്ട ചിത്രീകരണ തിരക്കുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് ദിവസങ്ങള്‍ നീണ്ട് നില്ക്കുന്ന സിനിമയിലെ പ്രധാനപ്പെട്ട ഷെഡ്യൂളാണിത്. നടന് ധ്രുവനെയും സംവിധായകന് സജീവ് പിള്ളയെയും ചിത്രത്തില്‍ നിന്നും മാറ്റിയതിന്റെ പേരില്‍ നടന്ന വിവാദങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ മാമാങ്കത്തെ കുറിച്ച് വരുന്നതെല്ലാം നല്ല വാര്‍ത്തകളാണ്.
kaniha about mamankam movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...