Connect with us

മരയ്ക്കാറിൽ എന്റെ മകൻ, പ്രിയന്റെ മകനും മകളും, ഉറ്റസുഹൃത്തായ സുരേഷ് കുമാർ മേനക ദമ്പതികളുടെ മകൾ കീർത്തിയും രേവതിയുമുണ്ട്. ഐ വി ശശി സീമ അവരുടെ മകനുമുണ്ട് ; മോഹൻലാൽ !!!

Malayalam Breaking News

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമയാണ് കുഞ്ഞാലി മരക്കാർ. 2019-ൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി നാളുകൾ നീണ്ട പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിലാണ് ചിത്രം.

പണ്ട് ഒരു സിനിമ ചിത്രീകരണ സമയത്ത് മലയാളസിനിമയിലെ ഇതിഹാസ തിരക്കഥാകൃത്ത് ടി ദാമോദരൻ മാസ്റ്ററാണ് കുഞ്ഞാലി മരക്കാരിന്റെ ജീവിതത്തിൽ വലിയ സിനിമയുണ്ടെന്ന് മോഹൻലാലിനോടും പ്രിയദർശനോടും പറയുന്നത് എന്ന് മോഹൻലാൽ തന്നെ ഓർമ്മകൾ പങ്കുവച്ച് പറയുന്നു. മോഹൻലാലിന്റെയും പ്രിയദർശന്റെയും ഏറെ നാളത്തെ സ്വപ്നമായിരുന്നു കുഞ്ഞാലി മരക്കാർ സിനിമയാക്കുക എന്നത്. അത് വർഷങ്ങൾക്ക് ശേഷം 2019ലാണ് യാഥാർഥ്യമാവുന്നത്. മരക്കാർ ഓർമ്മകൾ പറയുമ്പോൾ മരക്കാർ ഷൂട്ടിംഗ് ലൊക്കേഷൻ തനിക്ക് ഒരു കുടുംബ ഗൃഹം പോലെയായിരുന്നു എന്നാണ് മോഹൻലാൽ പറയുന്നത്.

മോഹൻലാലിന്റെ വാക്കുകൾ..

(മരക്കാർ – അറബിക്കടലിന്റെ സിംഹം എന്ന ലാലിന്റെ സ്വന്തം ബ്ലോഗിൽ നിന്ന്.)

” 104 ദിവസം രാവും പകലും ഇല്ലാതെ ഒരു വലിയ സംഘം ഈ സിനിമ ചിത്രീകരിച്ചു തീർത്തു. 700 പേർ വരെ സിനിമയിൽ ജോലി ചെയ്ത ദിവസങ്ങളുണ്ട്. അക്കൂട്ടത്തിൽ എന്റെ മകൻ, പ്രിയന്റെ മകനും മകളും, ഉറ്റസുഹൃത്തായ സുരേഷ് കുമാർ മേനക ദമ്പതികളുടെ മകൾ കീർത്തിയും രേവതിയുമുണ്ട്. ഐ വി ശശി സീമ അവരുടെ മകനുണ്ട്. രാമോജി റാവു ഫിലിം സിറ്റി ഞങ്ങൾക്ക് കുടുംബ ഗൃഹത്തിന്റെ മുറ്റമായി മാറുകയായിരുന്നു.”

mohanlal blog about marakkar arabikkadalinte simham

More in Malayalam Breaking News

Trending

Malayalam