കുടംബ പ്രേക്ഷകരെയും ഒപ്പം തന്നെ സിനിമ പ്രേമികളെയും ഒരു പോലെ ഒരു നല്ല സിനിമയിൽ നിന്ന് അവർ പ്രതീക്ഷിച്ച എല്ലാ ഘടകങ്ങളും നൽകി മികച്ച പ്രകടനം തുടരുകയാണ് ദുൽഖർ സൽമാൻ നായകനായ ‘ഒരു യമണ്ടൻ പ്രേമകഥ ‘ .ആരാധകരെ ഏറെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായി തന്നെയാണ് ഒരു യമണ്ടൻ പ്രേമകഥ ഒരുക്കിയിരിക്കുന്നത്.കുടുംബ പ്രേക്ഷകരെയും രസിപ്പിക്കുന്ന ഘടകങ്ങൾ ഈ കോമഡി എന്റെർറ്റൈനെറിൽ ഉണ്ട്.
ബി സി നൗഫൽ എന്ന പുതുമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .കട്ടപ്പനയിലെ ഹൃതിക് റോഷൻ ‘അമർ അക്ബർ അന്തോണി ,എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതി പൊട്ടിച്ചിരിപ്പിക്കുന്ന ചിരിയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .ഈ ചിത്രത്തിലെ ഇവരുടെ തമാശകളും പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ചവയാണ് .ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഒരു സീനിലാണ് നല്ല മാങ്ങ ഇട്ട മീൻകറിയും കൂട്ടി ദുൽഖർ സൽമാൻ കഴിക്കുന്ന സീൻ ഉള്ളത് .ഇതിനെ പറ്റി ആണ് ദുൽഖർ തന്റെ ഫേസ്ബുക് അക്കൗണ്ട് വഴി പ്രേക്ഷകരുമായി പങ്കുവച്ചത് .ആ സീനിൽ അഭിനയിക്കുമ്പോൾ തനിക്കു ശരിക്കും അഭിനയിക്കേണ്ടി വന്നിട്ടില്ലായിരുന്നു എന്നും ഡയറ്റിങ് കൂടി കാരണം ഇതുവരേക്കും ആഹാരം കണ്ടിട്ടില്ലാത്ത ഒരാൾ ആഹാരം കഴിക്കുംപോലെ ആണ് താൻ കഴിച്ചത് എന്നാണ് രസകരമായ രീതിയിൽ ദുൽഖർ സൽമാൻ കുറിച്ചത് .ആ ചിത്രവും ദുൽഖർ പങ്കുവച്ചിട്ടുണ്ട് .
I was on diet food for ages. And they gave me this manga meen curry and rice and I didn't have to act for that scene. Ate like I hadn't seen food before.
അവധിക്കാലം കുടുംബ സമേദം ആഘോഷമാക്കാനുള്ള പ്ലാനിങ്ങിലാണ് എല്ലാവരും .എന്നാൽ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന താരമായ ദുൽഖർ സൽമാനും മതിമറന്നു ചിരിപ്പിക്കാൻ പോന്ന കോമഡിയും വ്യത്യസ്ത കഥയും സമം ചേരുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ തന്നെ ആണ് ഈ പ്ലാനിങ്ങിനു ഒരു അവസാന വാക്കു .നല്ല അന്തസ്സോടെ നല്ലൊരു ചിത്രം തന്നെ കുടുംബ സമേദം ഉല്ലസിച്ചു കണ്ടിറങ്ങാം .
ദുൽഖറിനെ ഇഷ്ട്ടപ്പെടുന്നവർക്കും ,നല്ല ഗാനങ്ങൾ ഇഷ്ടമുള്ളവർക്കും ,ദൃശ്യ ഭംഗി ആസ്വദിക്കാനും ,നല്ല തമാശകൾ കണ്ടു പൊട്ടിച്ചിരിക്കാനും എല്ലാം ധൈര്യമായി ടിക്കറ്റ് എടുത്തു കുടുംബസമേദം കാണാവുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ ‘.
വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, സുരാജ് വെഞ്ഞാറമൂട്, ലെന, ദിലീഷ് പോത്തൻ, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സംയുത മേനോൻ എന്നിവരാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്.
dulquer salmaan facebook post regarding a scene in ‘oru yamandan premakadha ‘movie
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....