
Bollywood
അവളെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ല – കണ്ണ് തുടച്ച് ബോണി കപൂർ
അവളെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ല – കണ്ണ് തുടച്ച് ബോണി കപൂർ
Published on

By
ശ്രീദേവി മരണമടഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു. സമയം മുന്നോട്ട് പോയിട്ടും ശ്രീദേവിയുടെ മരണത്തിൽ നിന്നും മുക്തരായിട്ടില്ല കപൂർ കുടുംബം. ശ്രീദേവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പലപ്പോളും ദുഃഖത്തോടെയാണ് ഇവർ മറുപടി നൽകാറുള്ളത്.
അടുത്തിടെ കോമള്‍ നാഹ്ത എന്ന ഫിലിം ജേര്‍ണലിസ്റ്റ് നടത്തുന്ന ടെലിവിഷന്‍ പരിപാടിയിലും അത് തന്നെയാണ് സംഭവിച്ചത്. ‘എന്റെ ഭാര്യയെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തില്‍ ഇല്ല,’ എന്നാണ് അതില്‍ പങ്കെടുത്ത ബോണി കപൂര്‍ പറഞ്ഞത്. ശ്രീദേവിയുടെ പരാമര്‍ശം വരുമ്പോള്‍ ബോണി കപൂര്‍ കണ്ണീര് തുടയ്ക്കുന്നതും കാണാം.
2018 ഫെബ്രുവരി 20നാണ് യു എ ഇയിലെ ഒരു നക്ഷത്ര ഹോട്ടലിന്റെ കുളിമുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ അവര്‍, വിവാഹത്തിന് ശേഷം അവിടെ തങ്ങുകയായിരുന്നു. ബാത്ത്ടബ്ബില്‍ മുങ്ങിയതാണ് മരണകാരണം എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം മുംബൈയില്‍ എത്തിച്ച മൃതശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് പ്രിയ താരത്തിനു വിട നല്കാന് മുംബൈയിലെ അവരുടെ വസതിയ്ക്കടുത്ത് തടിച്ചു കൂടിയത്.
boney kapoor about sridevi
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...