Bollywood
ഹൃതിക് റോഷനുമായുള്ള ഇപ്പോളുള്ള ബന്ധം ഭയപ്പെടുത്തുന്നു – മുൻ ഭാര്യ സുസെയ്ൻ
ഹൃതിക് റോഷനുമായുള്ള ഇപ്പോളുള്ള ബന്ധം ഭയപ്പെടുത്തുന്നു – മുൻ ഭാര്യ സുസെയ്ൻ
By
പ്രണയിച്ച് വിവാഹിതരായവരാണ് സൂസെയ്‌നും ഹൃതിക് റോഷനും. 2014 ല്‍ ആണ് ഹൃത്വിക് റോഷനും സൂസൈന്‍ ഖാനും വിവാഹ മോചിതരായത്. എന്നാല്‍ ഇപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ഈ ബന്ധം തന്നെ പേടിപ്പെടുത്തുന്നു എന്നാണ് സൂസൈന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്. ഹൃത്വിക് റോഷന് എനിക്ക് വളരെ അധികം പിന്തുണ നല്‍കുന്നുണ്ട്. മുന്‍ ഭാര്യ എന്ന ബന്ധത്തിലല്ല..
ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഈ അവസ്ഥയാണ് എന്നെ ഇപ്പോള്‍ പേടിപ്പെടുത്തുന്നത്. എനിക്കിപ്പോള്‍ സങ്കടമില്ല.. ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുമില്ല. മക്കള്‍ക്കൊപ്പം സന്തോഷവതിയാണ്- സുസൈന്‍ പറഞ്ഞു. നീണ്ട പതിനാല് വര്‍ഷത്തെ ദാമ്ബത്യ ജീവിതമാണ് 2014 ല്‍ ഹൃത്വിക് റോഷനും സൂസൈന്‍ ഖാനും അവസാനിപ്പിച്ചത്. മക്കള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിക്കും എന്ന് അന്നേ ഹൃത്വിക് വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നിങ്ങോട്ട് ഇരുവരും മക്കള്‍ക്കൊപ്പം അവധിക്കാല യാത്രകളും മറ്റും നടത്താറുണ്ട്. ഒരുമിച്ചാണ് സിനിമയ്ക്ക് പോകുന്നതും ഭക്ഷണം കഴിക്കാന്‍ പോകുന്നതുമൊക്കെ. മക്കള്‍ക്ക് വേണ്ടി ഹൃത്വികും സുസൈനും വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് പേരും അത് തള്ളി.
susanne about hrithik roshan