Connect with us

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ,സ്വകാര്യ ചിത്രങ്ങൾ പകർത്തി – പ്രമുഖ ടെലിവിഷൻ നടൻ അറസ്റ്റിൽ !

Bollywood

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ,സ്വകാര്യ ചിത്രങ്ങൾ പകർത്തി – പ്രമുഖ ടെലിവിഷൻ നടൻ അറസ്റ്റിൽ !

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ,സ്വകാര്യ ചിത്രങ്ങൾ പകർത്തി – പ്രമുഖ ടെലിവിഷൻ നടൻ അറസ്റ്റിൽ !

പ്രമുഖ നടനും മോഡലുമായ കരണ്‍ ഒബ്‌റോയി അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ബലാത്സംഗം, പിടിച്ചുപറി എന്നി വകുപ്പുകള്‍ ചുമത്തിയാണ് കരണിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുംബൈയിലെ ഓഷിവാറയിലെ സ്ത്രീയാണ് കരണ്‍ ഒബ്‌റോയിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തന്നെ ബലാത്സംഗം ചെയ്തതായും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതായും സ്ത്രീയുടെ പരാതിയില്‍ പറയുന്നു. 2016 മുതല്‍ ഇരുവരും അടുപ്പത്തിലായിരുന്നു. ഇതിനിടെ വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചതായി സ്ത്രീയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

സ്വകാര്യ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. ഇന്‍സൈഡ് എഡ്ജ് പോലുളള ചില ജനപ്രിയ ടെലിവിഷന്‍ പരിപാടികളിലെ അഭിനയത്തിലുടെയാണ് കരണ്‍ ശ്രദ്ധിക്കപ്പെട്ടത്. കാറുകള്‍, ബൈക്കുകള്‍ അടക്കമുളള പരസ്യചിത്രങ്ങളിലും കരണ്‍ മുഖംകാണിച്ചിട്ടുണ്ട്.

actor karan obroei arrested for rape case

More in Bollywood

Trending