സ്വരയോട് കളിക്കരുത് ……

ചങ്കുറപ്പുള്ള നിലപാടിനാൽ ശ്രദ്ധ നേടിയ ബോളിവുഡ് താരമാണ് സ്വര ഭാസ്കർ. വൻ താരനിര അണിനിരന്ന ‘വീരേ ദി വെഡ്ഡിങ്’ എന്ന ചിത്രത്തിലെ സ്വര അഭിനയിച്ച ഒരു രംഗം വലിയ ചർച്ചയായി. ഈ രംഗം കപട സദാചാരക്കാർക്ക് ഏറ്റ ഷോക്കിനും അതിനുയർന്ന വിമർശനത്തിനും കണക്കില്ല. സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയുമൊക്കെ വിമർശകർ സ്വരയെ ലക്ഷ്യംവച്ചു. കുറിക്കുകൊള്ളുന്ന മറുപടി സ്വര നൽകുകയുംചെയ്തു. ഒരുവിധം ഒതുങ്ങിയ വിഷയം വീണ്ടും ചർച്ചയായത് ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്.
ഇതേ രംഗത്തിന്റെ പേരിലിറക്കിയ പുതിയ ട്രോൾ ആണ് സൈബറിടത്തെ ചർച്ച. “തെരഞ്ഞെടുപ്പിൽ സ്വരയെ പോലെയാകരുത്. നിങ്ങളുടെ വിരലുകൾ ചിന്തിച്ച് ഉപയോഗിക്കൂ. വോട്ട് ചിന്തിച്ച് ചെയ്യൂ’. എന്ന പ്ലക്കാർഡ് പിടിച്ച ഒരു സ്ത്രീയുടേയും പുരുഷന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ട്രോളിന് തക്കമറുപടി നൽകിയ സ്വരയുടെ ട്വീറ്റ് പക്ഷെ, കൂടുതൽ കൈകയടിനേടി.
“എന്നെ പ്രശസ്തയാക്കാൻ വേണ്ടി വിയർപ്പൊഴുക്കികൊണ്ട് ട്രോളുകൾ വീണ്ടും പണി തുടങ്ങി. എന്റെ സുഹൃത്തുക്കൾ ആത്മാർഥതയുള്ളവരും നല്ലവരുമാണ്. അവരുടെ ഭാവന പരിമിതമാണ്. എങ്കിലും ആ പ്രയത്നം എനിക്കു വളരെ ഇഷ്ടമായി’–- എന്നാണ് ചിത്രങ്ങൾ സഹിതം പങ്കുവച്ച് സ്വര ട്വീറ്റ് ചെയ്തത്.
നിരവധി പേർ സ്വരയ്ക്ക് പിന്തുണയുമായെത്തി. നേരത്തെയും ഇതേ വിഷയത്തിൽ അച്ഛനെ ട്രോളാൻ വന്ന വ്യക്തിക്ക് സ്വര കട്ട മറുപടി നൽകിയിരുന്നു. ചിത്രത്തിലെ രംഗം സ്വരയുടെ അച്ഛന് ട്വീറ്റ് ചെയ്ത് “സർ, ആരാണീ നടി? എന്താണിവർ ചെയ്യുന്നത്?’ എന്നായിരുന്നു അഗ്നിവീർ എന്നയാളുടെ ചോദ്യം.
എന്നാൽ “ഞാൻ ഒരു അഭിനേത്രിയാണ്. അഭിനയിക്കുയാണതിൽ. അടുത്ത തവണ നിങ്ങൾക്കെന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ എന്നോട് നേരിട്ടു ചോദിക്കാം. അച്ഛനോട് ചോദിക്കണമെന്നില്ല. ചിയേഴ്സ്’, എന്നായിരുന്നു സ്വരയുടെ മറുപടി.
Swara Bhaskar gave reply for trolls…
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...