Connect with us

ഫ്രഷ്മീന്‍ കഴിക്കൂ !!! സൗന്ദര്യമൊക്കെ താനെ വന്നോളും – ധര്‍മജന്‍

Interesting Stories

ഫ്രഷ്മീന്‍ കഴിക്കൂ !!! സൗന്ദര്യമൊക്കെ താനെ വന്നോളും – ധര്‍മജന്‍

ഫ്രഷ്മീന്‍ കഴിക്കൂ !!! സൗന്ദര്യമൊക്കെ താനെ വന്നോളും – ധര്‍മജന്‍

സിനിമ, മിമിക്രി മേഖലകളില്‍ തന്റേതായ ഇടം ഊട്ടിഉറപ്പിച്ച താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഇദ്ദേഹം എപ്പോഴും ദൃശ്യ മാധ്യമ രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുള്ള ഒരു പ്രതിഭയാണ്. സിനിമയില്‍ വരുന്നതിന് മുന്‍പ് മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം, സ്റ്റേജ് ഏതാണെങ്കിലും കാണികളെ കീഴടക്കാനുള്ള നമ്പരുകള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടാവാറുണ്ട് .

ട്രോളിലൂടെയാണ് ധര്‍മ്മജന്‍ ആശയം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. മീന്‍കഴിച്ചാലുള്ള ഗുണഗണങ്ങളാണ് താരം ഇപ്പോള്‍ ലേറ്റസ്റ്റായി പറയുന്നത്. മത്സ്യം രുചികരമാണ്, ഒപ്പം നിരവധി ഗുണങ്ങളും ആരോഗ്യത്തിന് സമ്മാനിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ധര്‍മ്മജന്‍ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. മീനിലുള്ള എണ്ണ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനെ പ്രതിരോധിക്കുമെന്ന് താരം പറയുന്നു.മത്സ്യം രുചികരമാണ്. ഒപ്പം നിരവധി ഗുണങ്ങളും ആരോഗ്യത്തിന് സമ്മാനിക്കുന്നുണ്ട്. മീനിലുള്ള എണ്ണ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനെ പ്രതിരോധിക്കും. മാത്രമല്ല ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യം സംരക്ഷിക്കും. മത്സ്യം ഹൃദയത്തിന് ഹാനികരമായ ട്രൈഗ്ലിസറൈഡ്‌സ് കുറയ്ക്കുകയും അതേസമയം നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒമേഗ ത്രീ ഫാറ്റി ആസിഡ് അര്‍ബുദ സാദ്ധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആര്‍ത്രൈറ്റിസ്, പ്രോസ്റ്റൈറ്റിസ് എന്നിവയ്ക്ക് പ്രതിവിധിയുമാണ് മത്സ്യം. തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കാനും മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡിന് കഴിയും. ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാനും മികച്ചതാണ് മത്സ്യം.കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗ്ലൂക്കോമ, മാക്യുലാര്‍ ഡീജനറേഷന്‍, ഡ്രൈ ഐ എന്നീ നേത്രരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. മത്സ്യം നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് തിളക്കവും യൗവനവും നല്‍കും.

dharmajan says about eating fish…

More in Interesting Stories

Trending

Recent

To Top