
Malayalam Breaking News
നല്ല അന്തസ്സുള്ള വിജയം; ഒരു യമണ്ടൻ പ്രേമകഥയ്ക്ക് കുടുംബ പ്രേഷകരുടെ നിറഞ്ഞ കൈയടി !!!
നല്ല അന്തസ്സുള്ള വിജയം; ഒരു യമണ്ടൻ പ്രേമകഥയ്ക്ക് കുടുംബ പ്രേഷകരുടെ നിറഞ്ഞ കൈയടി !!!
Published on

ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണ് ഒരു യമണ്ടൻ പ്രേമകഥ.ബി സി നൗഫൽ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് കുടുംബ പ്രേക്ഷകർ നിറഞ്ഞ കൈയടിയാണ് നൽകുന്നത്.
ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കിലാണ് ദുൽഖർ സൽമാൻ ഇത്തവണ എത്തിയിരിക്കുന്നത്. നാടൻ വേഷത്തിലെത്തിയ ദുൽഖറിന്റെ സിമ്പിൾ പ്രണയകഥയാണ് ചിത്രം പറയുന്നത്.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങള്‍ എഴുതിയ ബിബിന്‍ ജോര്‍ജ് ,വിഷ്ണു ഉണ്ണികൃഷ്ണന് കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി നൗഫലാണ്. സംയുക്ത മേനോന്, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. സൗബിന് ഷാഹിര്‍, രമേശ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
oru yamandan premaladha super hit
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...