Connect with us

‘ഈ ചെയ്യുന്നതിലൊക്കെ വല്ല കാര്യമുണ്ടോ ? ‘ – മമ്മൂട്ടിക്ക് പ്രതീക്ഷയില്ലാതിരുന്ന , എന്നാൽ സൂപ്പർ ഹിറ്റായ സിനിമ !

Malayalam Breaking News

‘ഈ ചെയ്യുന്നതിലൊക്കെ വല്ല കാര്യമുണ്ടോ ? ‘ – മമ്മൂട്ടിക്ക് പ്രതീക്ഷയില്ലാതിരുന്ന , എന്നാൽ സൂപ്പർ ഹിറ്റായ സിനിമ !

‘ഈ ചെയ്യുന്നതിലൊക്കെ വല്ല കാര്യമുണ്ടോ ? ‘ – മമ്മൂട്ടിക്ക് പ്രതീക്ഷയില്ലാതിരുന്ന , എന്നാൽ സൂപ്പർ ഹിറ്റായ സിനിമ !

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് രഞ്ജിത്ത് . ഒട്ടേറെ മികച്ച ചിത്രങ്ങൾ രഞ്ജിത്ത് മലയാളത്തിന് സമ്മാനിച്ചു . മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കിയ ഹിറ്റ് ചിത്രമായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് .

ആ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി ആദ്യത്തെ രണ്ടുമൂന്ന് ദിവസം മമ്മൂട്ടിക്ക് ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു എന്നാണ് രഞ്ജിത് പറയുന്നത്. ഈ ചെയ്യുന്നതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. ക്യാമറാമാന്‍ വേണുവിനോട് ഇക്കാര്യം മമ്മൂട്ടി പറയുകയും ചെയ്തു.

സിനിമ വരുമ്ബോള്‍ നോക്കാമെന്നായിരുന്നു ഇതില്‍ രഞ്ജിത്തിന്‍റെ നിലപാട്. എന്നാല്‍ കുറച്ചുദിവസത്തിനുള്ളില്‍ തന്നെ ചിത്രത്തിന്‍റെ ഗൌരവം മമ്മൂട്ടിക്ക് പിടികിട്ടി. ഷൂട്ടിംഗിന്‍റെ ഏഴാം ദിനം മമ്മൂട്ടി വേണുവിനോട് – ഇതൊരു വ്യത്യസ്തമായ സിനിമയാണെന്നും ഞാന്‍ നന്നായി ആസ്വദിച്ച്‌ അഭിനയിക്കാന്‍ തുടങ്ങിയെന്നും മമ്മൂട്ടി പറഞ്ഞു. ആദ്യം പറഞ്ഞ അഭിപ്രായം തിരിച്ചെടുത്തിരിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു.

പ്രാഞ്ചിയേട്ടനിലെ തൃശൂര്‍ ഭാഷ ആദ്യമൊക്കെ മമ്മൂട്ടിക്ക് ഒരു പ്രശ്നമായിരുന്നു. എന്നാല്‍ മമ്മൂട്ടി അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് രഞ്ജിത്തിന് അറിയാമായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.

മലയാള സിനിമയിലെ സറ്റയറുകളില്‍ മുന്‍‌പന്തിയിലാണ് പ്രാഞ്ചിയേട്ടന്‍റെ സ്ഥാനം. ചിത്രം മികച്ച കൊമേഴ്സ്യല്‍ വിജയം നേടുകയും ചെയ്തു.

mammootty’s first reaction on pranchiyettan and the saint

More in Malayalam Breaking News

Trending

Recent

To Top