‘കുഞ്ഞാലി മരയ്ക്കാർ‘ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ശബ്ദത്തിൽ, ഡയലോഗ് പ്രൊമോ വൈറലാകുന്നു; ഇതിൽ മികച്ചതാര്?

കേരള പിറവി ദിനത്തിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് യാതോരു അറിവും ഉണ്ടായിരുന്നില്ല. ഇതിനിടയിൽ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലിയും പ്രഖ്യാപിച്ചു. ഇതിന്റെ ചിത്രീകരണം മുന്നോട്ട് പോകുകയാണ്. പ്രിയദർശൻ കുഞ്ഞാലി മരക്കാറിന്റെ ചിത്രീകരണം തുടങ്ങിയതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉപേക്ഷിച്ചെന്ന റിപ്പോർട്ടുകൾക്ക് ശക്തിയേറി.
എന്നാൽ, മമ്മൂട്ടി മരയ്ക്കാർ ആകുമെന്ന് നിർമാത് ജോബി ജോർജ് അറിയിച്ചു. ചിത്രീകരണത്തിന്റെ ചർച്ചകൾ നടക്കുകയാണ്. ചരിത്രപുരുഷനായി മമ്മൂട്ടി നിറഞ്ഞാടിയ കഥാപാത്രങ്ങൾ നിരവധിയാണ്. കുഞ്ഞാലി മരയ്ക്കാർ ആയി ആരാകും മിന്നിക്കുകയെന്ന് ഇപ്പോഴേ ചോദ്യങ്ങളുയരുന്നുണ്ട്.
രണ്ട് സിനിമയും പ്രഖ്യാപിച്ചതിനു ശേഷം മോഹൻലാലിന്റെ മരയ്ക്കാരുടെ ഒരു ഓഡിയോ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പിന്നാലെ, കുഞ്ഞാലി മരയ്ക്കാരിനു വേണ്ടി മമ്മൂട്ടി ശബ്ദം നൽകിയതും വൈറലായിരുന്നു. ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ ഇതിൽ ആരാകും കുഞ്ഞാലി മരയ്ക്കാരോട് നീതി പുലർത്തുക എന്ന് കാത്തിരുന്ന് കാണാം.
Kunjalimarakkar dialogue promo…
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക