
Malayalam
നാടൻ പ്രണയകഥയുമായി ദുൽഖർ സൽമാൻ ;ഒരു യമണ്ടൻ പ്രേമകഥ ഏപ്രിൽ 25 ന് തീയേറ്ററുകളിൽ എത്തും !!!
നാടൻ പ്രണയകഥയുമായി ദുൽഖർ സൽമാൻ ;ഒരു യമണ്ടൻ പ്രേമകഥ ഏപ്രിൽ 25 ന് തീയേറ്ററുകളിൽ എത്തും !!!
Published on

ദുൽഖറിന്റെ ഒരു തട്ടുപൊളിപ്പൻ ഡാൻസുമായി ഒരു യമണ്ടൻ പ്രേമകഥ എത്തിയതോടെ ഏറെ ആവേശത്തിലാണ് ആരാധകർ. കാരണം ഒന്നര വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു മലയാള സിനിമയുമായി ദുൽഖർ സൽമാൻ എത്തുന്നത്.
ഏപ്രിൽ 25 ന് ചിത്രം തിയേറ്ററിൽ എത്തും.
ടെലിവിഷൻ പരിപാടികളുടെ പിന്നിൽ പ്രവർത്തിച്ച ബി സി നൗഫൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ഹിറ്റുകൾ സമ്മാനിച്ച വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും ചേർന്നൊരുക്കുന്ന തിരക്കഥയിൽ ‘ഒരു യമണ്ടൻ പ്രണയ കഥ’യുമായിട്ടാണ് ദുൽഖർ എത്തുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ദുല്‍ഖറിന്റെ നാടന്‍ ലുക്കും തട്ടുപൊളിപ്പന്‍ ഡാന്‍സുമാണ് ആരാധർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്.
ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, സിയ ഉള്‍ ഹഖ്, സുരാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ എനര്‍ജറ്റിക് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷയുടേതാണ് സംഗീതം. പുറത്തിറങ്ങി രണ്ട് ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് എട്ടു ലക്ഷത്തിലധികം കാഴ്ച്ചക്കാരായിട്ടുണ്ട്. ‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്.
സംയുക്ത മേനോൻ ആണ് ഒരു യമണ്ടൻ പ്രണയ കഥയിൽ നായികയായി എത്തുന്നത്. ആന്റോ ജോസഫും സി.ആർ. സലീമും ചേർ ന്നാണ് നിർമ്മാണം.സലിംകുമാർ, സൗബിൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, രഞ്ജി പണിക്കർ, മധു, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അശോകൻ, ബൈജു സന്തോഷ്, അരുൺ കുര്യൻ, ബിനു തൃക്കാക്കര, ലെന, രശ്‌മി ബോബൻ, വിജി രതീഷ്, മോളി കണ്ണമാലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം– പി. സുകുമാർ, സംഗീതം–നാദിർഷ, ഗാനരചന–ഹരിനാരായണൻ, സന്തോഷ് വർമ. ഏപ്രിൽ 25 ന് ആൻ മെഗാ മീഡിയ ചിത്രം തിയേറ്ററിൽ എത്തിക്കും.
oru yamandan premakatha release
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...