Connect with us

അമേരിക്കയിൽ നിന്ന് പറന്നെത്തിയത് വോട്ട് ചെയ്യാനായി മാത്രമാണ് ;പക്ഷെ വോട്ടർ പട്ടിക കണ്ടപ്പോൾ ഞെട്ടിപ്പോയി !!

Malayalam

അമേരിക്കയിൽ നിന്ന് പറന്നെത്തിയത് വോട്ട് ചെയ്യാനായി മാത്രമാണ് ;പക്ഷെ വോട്ടർ പട്ടിക കണ്ടപ്പോൾ ഞെട്ടിപ്പോയി !!

അമേരിക്കയിൽ നിന്ന് പറന്നെത്തിയത് വോട്ട് ചെയ്യാനായി മാത്രമാണ് ;പക്ഷെ വോട്ടർ പട്ടിക കണ്ടപ്പോൾ ഞെട്ടിപ്പോയി !!

മുൻ വർഷങ്ങളിൽ ഒന്നും തന്നെ കാണാത്ത ഒരു വോട്ടിംഗ് ട്രെൻഡ് ആയിരുന്നു ഇത്തവണ കണ്ടത് .വളരെ ആവേശം സൃഷ്ട്ടിക്കുന്നതായിരുന്നു ഇത്തവണത്തെ ലോക്സഭാ ഇലക്ഷൻ .ജനങ്ങളോടൊപ്പം താരങ്ങളും ഇക്കുറി തങ്ങളുടെ വിലയേറി വോട്ട് രേഖപ്പെടുത്താനായി പോളിങ് ബൂത്തുകളില്‍ എത്തിയിരുന്നു. വോട്ട് ചെയ്യാനായി അതിരാവിലെ തന്നെ താരങ്ങള്‍ പോളിങ് ബൂത്തിലെത്തിയിരുന്നു.

ഷൂട്ടിങ് തിരിക്കുകളും മറ്റ് തിരക്കുകളും മാറ്റി വെച്ചാണ് പല താരങ്ങളും വോട്ടിങ്ങിനായി എത്തിയത്. വോട്ട് ചെയ്യാനായി വിദേശത്ത് നിന്ന് എത്തിയ താരങ്ങള്‍ വരെ ഉണ്ട്. നടന്‍ ജോജു ജോര്‍ജ് വോട്ട് ചെയ്യാനായി അമേരിക്കയില്‍ നിന്നായിരുന്നു എത്തിയത്.. എന്നാല്‍ താരത്തിന് സംഭവിച്ചത് മറ്റൊന്നായിരുന്നു.

തിരികെ ഇന്ത്യയിൽ എത്തിയത് വോട്ട് ചെയ്യാനായി

അമേരിക്കയില്‍ നിന്നാണ് ജോജു വോട്ട് ചെയ്യാനായി എത്തിയത്. ഒരു സിനിമ ലോക്കേഷനു വേണ്ടിയായിരുന്നു താരത്തിന്റെ അമേരിക്കന്‍ യാത്ര. ഇന്നലെ പുലര്‍ച്ചെ 5 മണിയ്ക്ക് അമേരിക്കയില്‍ നിന്ന് താരം നെടുമ്ബാശ്ശേരിയില്‍ വിമാനം ഇറങ്ങുകയായിരുന്നു. വോട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നു താരം തിരികെ ഇന്ത്യയിൽ എത്തിയത്. രാവിലെ 10 മണിയോടെ വോട്ട് ചെയ്യാനായി കിഴൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ എത്തുകയായിരുന്നു. ക്രമനമ്ബറിനായി വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴായിരുന്നു സംഭവം അറിഞ്ഞത്.

വോട്ട് ചെയ്യാനായില്ല

വോട്ടര്‍ പട്ടിക‌ രണ്ട് തവണ നോക്കിയിട്ടും ജോജുവിന്റെ പേര് കണ്ടെത്താനായില്ല. ഇതോടെ പഴയ വീടിരുന്ന സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു. അവിടെയാകും വോട്ട് എന്ന് കരുതിയായിരുന്നു താരം എത്തിയത്. എന്നാല്‍ അവിടേയും വോട്ടര്‍ പട്ടികയില്‍ പേര് കണ്ടെത്താനായില്ല. ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ താരത്തിന് വോട്ട് ചെയ്യാനായില്ല.

പറന്നെത്തിയത് വോട്ട് ചെയ്യാൻ

പഴയ വീടിരിക്കുന്ന സ്ഥലത്തെ വോട്ടു പരിശോധനയില്‍ അവിടെ താമസമില്ലെന്ന് ഉദ്യോഗസ്ഥര്‍ കരുതിയത് കൊണ്ടാകണം അവിടത്തെ വോട്ടര്‍ പട്ടികയില്‍ വോട്ട് ഇല്ലാതായത്. എന്നാല്‍ പുതിയ വീടിരിക്കുന്ന സ്ഥലത്താണെങ്കില്‍ വോട്ടു ചേര്‍ക്കുന്ന കാര്യത്തെ കുറിച്ച്‌ ചിന്തിച്ചതുമില്ലെന്നും താരം പറ‍ഞ്ഞു.
വോട്ട് ചെയ്യാന്‍ ആഗ്രഹമുള്ളതു കൊണ്ടാണ് അമേരിക്കയില്‍ നിന്നുള്ള തിരിച്ചു വരവ് വോട്ടിങ്ങ് ദിവസം രാവിലെ തന്നെയാക്കിയതെന്നും ജോജു കൂട്ടിച്ചേര്‍ത്തു.

ലൊക്കേഷനിൽ നിന്ന് ബൂത്തിലേക്ക്

മുന്‍ വര്‍ഷത്തെക്കാലും കൂടുതല്‍ താങ്ങള്‍ ഇക്കുറി വോട്ട് ചെയ്യാനായി പോളിഭ് ബൂത്തിവെത്തിയിരുന്നു. ടൊവിനോ തോമസ്, ഫഹദ് പാസില്‍ , തുടങ്ങിയ താരങ്ങള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് പോളിങ് ബൂത്തിലെത്തിയത്.. ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പമൊത്താണ് പോളിങ് സ്റ്റേഷനില്‍ എത്തിയത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്.ക്യൂ നിൽക്കാതെ വോട്ട് ചെയ്യാൻ അവസരമുണ്ടായിരുന്ന താരങ്ങൾ പോലും ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.

joju george lost his loksabha vote

More in Malayalam

Trending

Recent

To Top