
Bollywood
വിവാഹ ശേഷമുള്ള ആദ്യ ഈസ്റ്റർ ആഘോഷിച്ച് പ്രിയങ്കയും നിക്കും !!!
വിവാഹ ശേഷമുള്ള ആദ്യ ഈസ്റ്റർ ആഘോഷിച്ച് പ്രിയങ്കയും നിക്കും !!!
Published on

പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവും അമേരിക്കൻ പോപ്പ് ഗായകനുമായ നിക്ക് ജോനസിന്റേയും ഈസ്റ്റര്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ഇരുവര്‍ക്കുമൊപ്പം നിക്കിന്റെ അമ്മയെയും ചിത്രങ്ങളില്‍ കാണാം.
ഇരുവരുടേയും വിവാഹ ശേഷമുള്ള ആദ്യ ഈസ്റ്ററായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജോനസും തമ്മിലുള്ള വിവാഹം. മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷ പൂര്‍ണമായ വിവാഹം ജോധ്പൂരില്‍ വെച്ചായിരുന്നു നടന്നത്.
26 കാരനായ നിക്ക് ജോനസും, 35 കാരിയായ പ്രിയങ്കയും ഏറെ ആരാധകരുള്ള താരങ്ങളാണ്. ദീർഘനാളായ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിക്ക് തനിക്ക് ഏറ്റവും അനുയോജ്യനാണെന്നും വിവാഹം ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടു വന്നുവെന്നും വിവാഹ ശേഷം നടന്ന ഒരു അഭിമുഖത്തിനിടെ പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
priyanka chopra nick jonas easter
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...