‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’: ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രം; ടൈറ്റിൽ പോസ്റ്റർ ….
Published on

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ലൂസിഫറി’ലെ ഉഗ്രൻ കഥാപാത്രത്തിന് ശേഷം ഇന്ദ്രജിത്ത് സുകുമാരൻ ശക്തമായൊരു കഥാപാത്രവുമായി വീണ്ടുമെത്തുന്നു. ഇത്തവണ നായക വേഷത്തിലാണെത്തുന്നത്. ഇന്ദ്രജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന് പേരിട്ടു.
ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. ശംഭു പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റര്‍ ഡിസൈനിങ് വളരെ വേറിട്ട രീതിയിലാണ്.
മെയ് അവസാന വാരത്തോടെ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കും. സ്പൈര്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ നിര്‍മിക്കുന്നത്. ആഷിക് അബു ഒരുക്കുന്ന വൈറസിലാണ് ഇന്ദ്രജിത്ത് ഇപ്പോൾ അഭിനയിച്ച് വരുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. സ്പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോമോന് തോമസാണ് ഛായാഗ്രഹണം, സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ള. സൈജു കുറുപ്പ് , ശ്രിന്ദ എന്നിവരാണ് മറ്റു താരങ്ങള്‍.
Indrajith New Movie Papam Cheyyathavar Kalleriyatte…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...