Malayalam
മോഹൻലാലിൻറെ ആ പ്രഖ്യാപനത്തിൽ മമ്മൂട്ടിയും കോരിത്തരിച്ചു.ട്രോളുകൾ നിരത്തി മിന്നിച്ചു ട്രോളന്മാർ
മോഹൻലാലിൻറെ ആ പ്രഖ്യാപനത്തിൽ മമ്മൂട്ടിയും കോരിത്തരിച്ചു.ട്രോളുകൾ നിരത്തി മിന്നിച്ചു ട്രോളന്മാർ
നാല് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടിയില്‍ സുപ്രധാന തീരുമാനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.ഗായകന്‍, നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അദ്ദേഹം എന്നായിരിക്കും സംവിധായകനായി തുടക്കം കുറിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു.പലരും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. സംവിധായകന്റെ നടനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ലൂസിഫറിനിടയിലും എന്നായിരിക്കും സ്വന്തം സിനിമയെന്ന ചോദ്യം അദ്ദേഹത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു. തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ അത് പ്രാവര്‍ത്തികമായിരിക്കുമോയെന്ന ആശങ്കയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നടനായി തുടരാനാണ് താല്‍പര്യമെന്നായിരുന്നു അന്ന് പറഞ്ഞത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ സംവിധാനത്തിലേക്കും ചുവട് വെക്കുകയാണ്. ബറോസ്സ എന്ന 3ഡി ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് താനെത്തുമെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ബ്ലോഗിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകനായ ജിജോയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മോഹന്‍ലാലാണ് നായകനായി എത്തുന്നത്. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള വരവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായെത്തിയിരുന്നു. ഇതുമായി ബന്ധപെട്ടു സോഷ്യൽ മീഡിയയിൽ പരക്കുന്ന ആ ട്രോളുകൾ കാണാം –
കംപ്ലീറ്റ് മാന്‍ ഓഫ് ടാലന്‍സ്
ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിച്ചാണ് മോഹന്‍ലാല്‍ മുന്നേറുന്നത്. കഥാപാത്രത്തിന്‍രെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പ്രയത്‌നങ്ങളാണ് അദ്ദേഹം നടത്താറുള്ളത്. നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, നര്‍ത്തകന്‍, സ്റ്റണ്ട കോറിയോഗ്രാഫര്‍, ഇപ്പോഴിതാ സംവിധായകനാവാന്‍ പോവുകയാണ് മോഹന്‍ലാല്‍, കംപ്ലീറ്റ് മാന്‍ ഓഫ് ടാലന്‍സ്.
അത് കാണാനായി കട്ട വെയ്റ്റിംഗ്
മലയാളികള്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള കാര്യമാണ് ഇനി സംഭവിക്കാന്‍ പോവുന്നത്. ഇക്കാര്യത്തില്‍ ഇനി പ്രത്യേകിച്ച് സംശയമൊന്നും വേണ്ടെന്നും മോഹന്‍ലാല്‍ വുഡ് എന്ന് കേട്ടപ്പോഴും ദി കംപ്ലീറ്റ് ആക്ടറെന്ന് കേട്ടപ്പോഴും എ ഫിലിം ബൈ മോഹന്‍ലാല്‍ എന്ന് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ഇല്ലുമിനാറ്റി തന്നെ
പൃത്വിരാജ് ശരിക്കും ഇല്യൂമിനാറ്റിയാണെന്നാണ് ആരാധകരും പറയുന്നത്. മോഹന്‍ലാലിന്റെ മനസ്സിലെ കാര്യത്തെക്കുറിച്ച് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും സിനിമ.ക്കെുറിച്ചും മനസ്സിലാക്കിയിട്ടുണ്ടെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്.
അനുഭവം അതല്ലേ എല്ലാം
ഇത്രയും നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ സംവിധായകനാവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതൊരിക്കലും വെറും വരവായിരിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മരണമാസ് വെയിറ്റിംഗാണ് ചിത്രം കാണാനായി.
സംവിധാനം മോഹന്‍ലാല്‍
സംവിധാനം മോഹന്‍ലാല്‍ എന്നെഴുതിക്കാണിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകരെല്ലാം. സിനിമയിലെത്തി കാലമിത്രയായിട്ടും സ്വന്തമായൊരു സിനിമ ചെയ്തൂടേയെന്ന തരത്തിലുള്ള ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയും പുഞ്ചിരിയില്‍ മറുപടിയൊതുക്കുകയായിരുന്നു അദ്ദേഹം ഇതുവരെ. ബ്ലോഗിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
ക്ലംപീറ്റ് ഡയറക്ടര്‍
കംപ്ലീറ്റ് ആക്ടറെന്നുള്ള പേരുമായാണ് മോഹന്‍ലാല്‍ മുന്നേറുന്നത്. ഇനി കംപ്ലീറ്റ് ആക്ടറല്ല ഡയറക്ടര്‍ കൂടിയാണ്. ഇച്ചാക്കയും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. കംപ്ലീറ്റ് ഡയറക്ടറെന്ന് പറഞ്ഞപ്പോള്‍ ഇനി ഇതും കൂടി ചേര്‍ക്കണമെന്നാണ് ട്രോളര്‍മാരും പറയുന്നത്.
എത്രപേർക്ക് അറിയുമെന്ന് അറിയില്ല
അദ്ദേഹത്തിനൊപ്പമുള്ളവരില്‍ പോലും എത്ര പേര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയുമെന്ന് തനിക്കറിയില്ലെന്നും താന്‍ അദ്ദേഹത്തെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
കള്ള ഡയറക്ടര്‍ സാറേ
ലൂസിഫറിലെ ഓരോ രംഗം ചിത്രീകരിക്കുന്നതിനിടയിലും ലാലേട്ടന്‍ തന്നെ സാര്‍ എന്നായിരുന്നു വിളിച്ചതെന്ന് പൃഥ്വി പറഞ്ഞിരുന്നു. ഇനിയങ്ങോട്ട് താന്‍ ഒരു പേര് വിളിക്കട്ടെ, കള്ള ഡയറകടര്‍ സാറേ, ഇതാണ് രാജുവിന്റെ ചോദ്യം.
ആ മോഹം വെറുതെ ആയി
മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുമ്ബോള്‍ ആരായിരിക്കും നായകനായെത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന പടത്തില്‍ മമ്മൂട്ടിയായിരിക്കും നായകനെന്നായിരുന്നു എല്ലാവരും കരുതിയത്. സ്വന്തം സിനിമയിലെ നായകന്‍ മറ്റാരുമല്ല അത് താന്‍ തന്നെയാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
നടന്ന ചക്രവർത്തി മാത്രമല്ല
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ അഭിനയ ചക്രവര്‍ത്തി എന്ന പേര് മോഹന്‍ലാല്‍ നേരത്തെ തന്നെ സ്വന്തമാക്കിയതാണ്. ഇപ്പോഴിതാ സംവിധാന രംഗത്തും കഴിവ് തെളിയിക്കാന്‍ പോവുകയാണ്.
ഇനി കുറച്ചു കാണാത്ത കാഴ്ചകൾ
ക്യാമറയ്ക്ക് മുന്നിലെ നടനവിസ്മയത്തെയായിരുന്നു ഇത്രയും നാള്‍ കണ്ടത്. ഇനിയങ്ങോട്ട് ക്യാമറയ്ക്ക് പിന്നിലെ വിസ്മയത്തെയാണ് കാണാന്‍ പോവുന്നത്.
ഇനി മമ്മൂട്ടിയും
പൃഥ്വിരാജിന് പിന്നാലെ മോഹന്‍ലാലും സംവിധായകനാവുകയാണെന്നറിഞ്ഞപ്പോള്‍ മിനിസ്റ്റര്‍ രാജയിലൂടെ താനും തുടക്കം കുറിച്ചാലോയെന്ന ആലോചനയിലാണ് മമ്മൂട്ടി.
പൃഥ്വിരാജ് ആ പറഞ്ഞത്
ലൂസിഫര്‍ റിലീസിന് മുന്നോടിയായി വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ മോഹന്‍ലാല്‍ നല്ലൊരു ഫിലിം മേക്കറാണെന്നും അധികമാര്‍ക്കും അക്കാര്യത്തെക്കുറിച്ച് ്്അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. താനിന്ന് പറയുന്ന കാര്യം വേണമെങ്കില്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചോളൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
barroz mohanlal movie trolls