മലയാളത്തിന്റെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. എന്നും ചോക്ലേറ്റ് നായകനാണ് മലയാളികൾക്ക് കുഞ്ചാക്കോ . യുവാക്കളുടെ ഹൃദയമായി നിന്ന സമയത്താണ് പ്രിയയുമായുള്ള വിവാഹം. പിന്നീടിങ്ങോട്ടുള്ള പതിനാലു വർഷങ്ങൾ കുഞ്ചാക്കോ സിനിമയിൽ വന്നും പോയും നിന്നു . ഇപ്പോൾ സിനിമയിൽ സജീവമാകുമ്പോൾ പ്രാർത്ഥനകൾക്ക് ഫലമെന്നോണം ജൂനിയർ കുഞ്ചാക്കോയും എത്തി.
പെസഹാവ്യാഴ ദിനത്തിലായിരുന്നു ചാക്കോച്ചനും പ്രിയയ്ക്കും ഒരു ആണ്‍ കുഞ്ഞ് ജനിച്ചത്. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പെസഹാവ്യാഴദിനത്തില്‍ കുഞ്ഞ് ജനിക്കുന്നത്. ചാക്കോച്ചനും കുടുംബത്തിനുമൊപ്പം പ കേരള ജനതയുടെ ഇവരുടെ വലിയ സന്തോഷത്തില്‍ പങ്കുചേരുകയാണ്.
ഏപ്രില്‍ 17 ന് രാത്രിയോടൊയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്.താരം തന്നെയാണ് ഈ സന്തോഷ വിവരം സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. ആദ്യം കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം പങ്കുവെച്ചത്. പിന്നീട് ചാക്കോച്ചന്‍ തന്നെ കുഞ്ഞിന്റെ ചിത്രം പങ്കുവെയ്ക്കുകയായിരുന്നു. ഇപ്പോഴിത ഈസ്റ്റര്‍ ദിനത്തില്‍ അളവില്ലാത്ത സന്തോഷം പങ്കുവെയ്ക്കുകയാണ് താരം.
കുഞ്ഞിനായുള്ള കാത്തിരിപ്പിനു ഒരു ശുഭ പര്യവസാനം ലഭിച്ചപ്പോൾ ദൈവത്തിനോട് ഈസ്റ്റർ ദിനത്തിൽ നന്ദി പറയുകയാണ് കുഞ്ചാക്കോയും കുടുംബവും. പ്രിയ ഗർഭിണി ആണെന്ന വാർത്ത ഒരിക്കൽ പോലും കുഞ്ചാക്കോ പുറത്ത് വിട്ടില്ല. എന്നാൽ വിവാഹ വാര്ഷിക ദിനത്തിൽ പങ്കു വച്ച ചിത്രത്തിൽ ഈ വാര്ഷികം ഇരട്ടി മധുരമാണെന്ന സൂചന കുഞ്ചാക്കോ നൽകിയിരുന്നു.
ഇപ്പോളാണ് കുഞ്ചാക്കോ പ്രിയയുടെ ബേബി ഷവർ ചിത്രങ്ങൾ പോലും പുറത്ത് വിടുന്നത്. കാരണം അത്രയും പ്രാർത്ഥനയോടെ അവർ കാത്തിരിക്കുകയായിരുന്നു കുഞ്ഞിനായി. ആഘോഷങ്ങൾക്കിടയിൽ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച് അത്ഭുതപ്പെടുത്തുന്നതിനു പകരം, വളരെ സർപ്രൈസ് ആയി കുഞ്ഞിന്റെ ചിത്രവും ജനന വാർത്തയും അതീവ സന്തോഷത്തോടെ കുഞ്ചാക്കോ ബോബൻ പുറത്ത് വിടുകയായിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...