
Malayalam
ഒരുപാട് സർപ്രൈസുകളും മാസ്സും കോമഡിയും നിറച്ചു യുവാക്കളെ ഹരം കൊള്ളിക്കാനായി ഉടൻ എത്തുന്നു ‘ഒരു യമണ്ടൻ പ്രേമകഥ ‘
ഒരുപാട് സർപ്രൈസുകളും മാസ്സും കോമഡിയും നിറച്ചു യുവാക്കളെ ഹരം കൊള്ളിക്കാനായി ഉടൻ എത്തുന്നു ‘ഒരു യമണ്ടൻ പ്രേമകഥ ‘

ചുരുങ്ങിയ കാലം കൊണ്ട് ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ ദുൽഖർ സൽമാൻ യുവ സിനിമ പ്രേമികൾക്ക് എന്നും ഒരു ഹരമാണ് .ദുൽഖർ സൽമാന്റെ സ്റ്റൈലിഷ് ലുക്കും പഞ്ച് ഡയലോഗും എല്ലാം ഉൾപ്പെടുന്ന ചിത്രങ്ങൾ എപ്പോഴും ആകാംശയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് .
ഇപ്പോൾ ഒരിടവേളക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളത്തിലെ അടുത്ത ചിത്രം ഒരുങ്ങുകയാണ് .ഇടയ്ക്കു തമിഴിലും തെലുങ്കുവിലും ആയിരിന്നു ദുൽഖർ ചിത്രങ്ങൾ പുറത്തിറങ്ങിയത് .സോളോ , പറവ എന്നിവ ആയിരുന്നു മലയാളത്തിലെ യമണ്ടൻ പ്രേമകഥക്കു മുൻപുള്ള ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ .എന്നാൽ ഒരു വർഷത്തിന് ശേഷം ദുൽഖർ വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ് ;അതും ഇതുവരെ ചെയ്യാത്ത ഒരു വ്യത്യസ്ത റോളിൽ .
മാസ്സും കോമെടിയും പഞ്ച് ഡയലോഗുകളും എല്ലാം സമം നിൽക്കുന്ന ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ തന്നെ ആകും ചിത്രം എന്നാണ് റിപോർട്ടുകൾ.മുൻപും ഏറെ ഹിറ്റുകൾ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും എഴുതിയ തിരക്കഥയിൽ നയാഗതനായ ബി സി നൗഫലിന്റേതാണ് സംവിധാനം .
സൗബിൻ സാഹിർ ,നിഖില വിമൽ ,സംയുക്ത മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടെ നിരവധി താരങ്ങൾ ആണ് അഭിനയിക്കുന്നത് . യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ തന്നെ ആകും ചിത്രം .ചിരിപ്പിക്കാനും ആവേശം നിറക്കാനുമായി ഏപ്രിൽ 25 ഓട് കൂടി ആണ് ചിത്രം തീയറ്ററുകളിലേക്കു എത്തുക .
yamandan premakatha a full comedy entertainer soon on theatre
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...