Connect with us

തൃശൂർ പൂരം പ്രധാന വിഷയമായി പറയുന്നതിനൊപ്പം കല സംസ്കാരം എന്നിവ കൂടി സമമായ അളവിൽ ചേരുന്ന ഒരു വിസ്മയമാണ് സ്ക്രീനിംഗ് ടെസ്റ്റ് പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നു ‘ദി സൗണ്ട് സ്റ്റോറി ‘

Malayalam

തൃശൂർ പൂരം പ്രധാന വിഷയമായി പറയുന്നതിനൊപ്പം കല സംസ്കാരം എന്നിവ കൂടി സമമായ അളവിൽ ചേരുന്ന ഒരു വിസ്മയമാണ് സ്ക്രീനിംഗ് ടെസ്റ്റ് പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നു ‘ദി സൗണ്ട് സ്റ്റോറി ‘

തൃശൂർ പൂരം പ്രധാന വിഷയമായി പറയുന്നതിനൊപ്പം കല സംസ്കാരം എന്നിവ കൂടി സമമായ അളവിൽ ചേരുന്ന ഒരു വിസ്മയമാണ് സ്ക്രീനിംഗ് ടെസ്റ്റ് പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നു ‘ദി സൗണ്ട് സ്റ്റോറി ‘

ശബ്ദം കൊണ്ട് വിസ്മയം തീർത്തു ഓസ്കാർ അവാർഡ് കരസ്ഥമാക്കിയ റസൂൽ പൂക്കുട്ടി ആദ്യമായി നായകനാകുന്ന ചിത്രമാണ് ‘ദി സൗണ്ട് സ്റ്റോറി ‘.രാജീവ് പനക്കൽ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പ്രസാദ് പ്രഭാകർ ആണ് .

മുൻപ് ഒരു അവാർഡ്ദാന ചടങ്ങിൽ വച്ച് റസൂൽ പറഞ്ഞ വാക്കുകളിൽ നിന്ന് പിറന്ന ചിത്രമാണ് ‘ദി സൗണ്ട് സ്റ്റോറി .അടുത്ത പ്ലാൻ എന്താണ് എന്നുള്ള ഒരു ചോദ്യത്തിന് തൃശൂർ പൂരം റെക്കോർഡ് ചെയ്യുക എന്നതാണ് എന്നുള്ള റസൂലിന്റെ ആ മറുപടി ആയിരുന്നു എല്ലാത്തിന്റെയും പിറവി .ഈ മറുപടി രാജീവ് പനക്കൽ കേൾക്കാൻ ഇടയാവുകയും തുടർന്ന് ഈ ഒരു ആഗ്രഹത്തെ ഒരു സിനിമ ആക്കാനുള്ള പദ്ധതി റസൂലുമായി ആലോചിക്കുകയുമായിരുന്നു .അങ്ങനെ പിറന്ന ചിത്രമാണ് ദി സൗണ്ട് സ്റ്റോറി .

പൂരത്തിന്റെ കഥയും അത് റെക്കോർഡ് ചെയാൻ ഒരു സൗണ്ട് എഞ്ചിനീയർ എടുക്കുന്ന റിസ്കുകളെയും പറ്റി പറയുന്ന ചിത്രം ഇടയ്ക്കു തീയറ്ററുകളിൽ പ്രദർശിപ്പിച്ചു സ്ക്രീനിംഗ് ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം വേണ്ട മാറ്റങ്ങൾ സ്വീകരിച്ചു അടുത്ത റിലീസിന് ഒരുങ്ങുകയാണ് .

തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയെക്കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം കൂടി ശേഖരിച്ച് മാറ്റങ്ങളോടെ വീണ്ടും തിയേ റ്ററുകളിൽ എത്തിക്കാനാണ് ടെസ്റ്റ് സ്ക്രീനിംഗ് നടത്തിയത്. ഇതാദ്യമായാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് പ്രതികരണങ്ങൾ ശേഖരിക്കുന്നതിന് ടെസ്റ്റ് സ്ക്രീനിംഗ് നടത്തുന്നത്.

പാം സ്റ്റോർ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനയ്ക്കൽ നിർമിച്ച ചിത്രം വിതരണം ചെയ്യുന്നത്.സോണി പിക്ചേഴ്സ് ആണ്. ടെസ്റ്റ് സ്ക്രീനിംഗ് നടത്തിയപ്പോൾ ഐ എം ഡി ബിയിൽ (ഇന്റർനെറ്റ് മൂവി ഡേറ്റ ബേസ്) മികച്ച റേറ്റിംഗ് ആയ പത്തിൽ 9.3 നേടിയ സിനിമയാണിത്. ഉചിതമായ മാറ്റങ്ങളോടെ ഇനി ചിത്രമെത്തുക കേരളത്തിലെ 150 ഓളം തീയേറ്ററുകളിലേക്കാണ്.

സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളാണ് ടെസ്റ്റ് സ്ക്രീനിംഗ് പൂർത്തിയാക്കിയത്. തമിഴിൽ ഒരു കഥൈ സൊല്ലട്ടുമ എന്ന പേരിലാണ് സിനിമ പൂർത്തിയായാക്കിയത്.ഒരേ സമയം അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.ഇംഗ്ലീഷ്, ഹിന്ദി,തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

അന്ധനായ ഒരാൾ പൂരപ്പറമ്പിൽ നിൽക്കുമ്പോൾ അയാളുടെ ചിന്ത എന്താകും .അങ്ങനെയുള്ളവർക്കും ആസ്വദിക്കാൻ പറ്റുന്ന ചിത്രമാകണം ഇതെന്ന് റസൂൽ പൂക്കുട്ടിക്ക് നിർബന്ധം ഉണ്ടായിരുന്നു .പക്ഷെ റസൂലിന്റെ ഈ ഒരു ആഗ്രഹത്തെ ശരിവച്ചായിരുന്നു സ്ക്രീനിംഗ് ടെസ്റ്റ് കഴിഞ്ഞിറങ്ങിയ ചിത്രത്തെ പറ്റി പ്രേക്ഷകരുടെ അഭിപ്രായം . ഒരു സൗണ്ട് എൻജിനീയറുടെ ജീവിത യാത്രയുടെ കഥ പറയുന്ന ഈ ചിത്തത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രാഹുൽ രാജാണ് .

തുടക്കം മുതൽ തന്നെ വളരെ അധികം ജനശ്രദ്ധ ആകർഷിച്ച ഈ ചിത്രം ഓസ്കാർ പരിഗണന പട്ടികയിലേക്ക് എത്തിയിരുന്നു . കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ തൃശൂർ പൂരത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ റസൂൽ പൂക്കുട്ടിയും സംഗവും നടത്തിയ ശ്രമം ഓസ്കറിനെക്കാൾ വലിയ അഭിനന്ദനം അർഹിക്കുന്നതാണ് .സ്ക്രീനിംഗ് ടെസ്റ്റ് പൂർത്തിയാക്കി പ്രേക്ഷക അഭിപ്രായം സ്വീകരിച്ചു ഉടൻ തന്നെ ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തും .

the sound story movie its a sprinkling of art culture and traditions

More in Malayalam

Trending

Recent

To Top