ബോളിവുഡ്, കോളിവുഡ് സിനിമകളുടെ തിരക്കുകൾക്ക് ശേഷം ദുൽഖർ സൽമാൻ ഒരു യമണ്ടൻ പ്രേമകഥയിലൂടെ തിരിച്ചെത്തുകയാണ്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.
ഇപ്പോഴിതാ ഒരു യമണ്ടൻ പ്രേമകഥയിലെ നടി സംയുക്തയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ സൽമാൻ. ചിത്രത്തില്‍ ജെസ്ന എന്ന കഥാപാത്രമായിട്ടാണ് സംയുക്ത എത്തുന്നത്. പ്രണയ ലോലുപ എന്നാണ് പോസ്റ്ററില്‍ ജെസ്നയെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്മാർട്ടും സ്വീറ്റുമായ സംയുക്ത ജെസ്നയായി യുവാക്കളുടെ ഹൃദയം മോഷ്ടിക്കാൻ എത്തുന്നു എന്ന ക്യാപ്ഷനോട് കൂടിയാണ് ദുൽഖർ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. സംയുക്തയ്ക്കു പുറമെ നിഖില വിമലും സിനിമയില്‍ നായികാവേഷത്തില്‍ എത്തുന്നുണ്ട്.
ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയുളള സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. സലീംകുമാര്‍, സൗബിന് ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ്ജ്, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിഷ്ണു ഉണ്ണികൃഷ്ണന്-ബിബിന്‍ ജോര്‍ജ്ജ് ടീം തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. എപ്രില്‍ 25നാണ് ഒരു യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
oru yamandan premakadha heroine samyuktha poster relesed by dulquer salmaan
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...