Malayalam Breaking News
സ്റ്റീഫൻ നെടുമ്പള്ളിയായി അജിത് ;ലൂസിഫറിന്റെ തമിഴ് റീമേക്കിനെക്കുറിച്ച് പങ്കുവച്ച് താരം !!!
സ്റ്റീഫൻ നെടുമ്പള്ളിയായി അജിത് ;ലൂസിഫറിന്റെ തമിഴ് റീമേക്കിനെക്കുറിച്ച് പങ്കുവച്ച് താരം !!!
പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിച്ച് സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായെത്തിയ ചിത്രമാണ് ലൂസിഫർ. ചിത്രം വമ്പൻ ഹിറ്റായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ലൂസിഫര്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് അഭ്യൂഹങ്ങള്‍ക്കിടയില്‍ സിനിമയെപ്പറ്റി സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സാക്ഷാല്‍ തല അജിത്ത്.
ലൂസിഫര്‍ തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയിലും, ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിരിന്നു. സിനിമയിലെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രം കൈകാര്യം ചെയ്യാന്‍ തമിഴില്‍ നിന്നും അജിത്ത് തന്നെ വേണമെന്നും ആരാധകര്‍ വാദിച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ട താരം ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചിത്രം താന്‍ കണ്ടിട്ടില്ല, എങ്കിലും മോഹന്‍ലാല്‍ സര്‍ സിനിമയില്‍ നന്നായി നടിച്ചിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അതു പോലെ എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ഒരു കഥാപാത്രം താന്‍ പെട്ടെന്ന് ചെയതാല്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് തോന്നിന്നില്ല. എല്ലാം ശരിയായി വന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം തിരക്കഥയിലും, കഥയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി സിനിമ ഒരുക്കാന്‍ ശ്രമിക്കും.
അജിത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ സിനിമ പുറത്തുവരുമെന്ന പ്രതീക്ഷയാണ് എല്ലാവരും വെച്ചുപുലര്‍ത്തുന്നത്. തമിഴ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വേണ്ട ചേരുവകള്‍ ചേര്‍ത്ത് തിരക്കഥയെ മാറ്റേണ്ടിയിരിക്കുന്നുവെന്ന് പല നിരൂപകരും അഭിപ്രായപ്പെടുന്നുണ്ട്.
ajith talk about lucifer tamil remake
