സിനിമയിലെ സകല മേഖലയിലും കഴിവ് തെളിയിച്ച ആളാണ് ബാലചന്ദ്ര മേനോൻ. താര സംഘടനയായ അമ്മയുടെ പ്രശ്നങ്ങളെ പറ്റി പറയുകയാണ് അദ്ദേഹം . ഏതെങ്കിലും ഒരു താരം കാണിക്കുന്ന അറിവില്ലായ്മയ്ക്കോ അഹന്തയ്ക്കോ ‘അമ്മ’ സംഘടനയെ കുറ്റപ്പെടുത്തെരുതെന്ന് ബാലചന്ദ്രമേനോന് പറഞ്ഞു.അമ്മയിലുള്ള ഒരുതാരം പുറത്തിറങ്ങി ഒരാളെ തെറിവിളിച്ചാല്‍ അമ്മ മോശമാണെന്ന് പറയുന്നതെങ്ങനെയാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ബാലചന്ദ്രമേനോന് ചോദിക്കുന്നു.
അമ്മയുടെ തുടക്കക്കാരനെന്നു പറഞ്ഞാല്‍ തുടതുടക്കക്കാരന് ഞാന്‍ തന്നെയാണ്. എന്റെ മുറിയില്‍ വച്ചാണ് അമ്മ എന്നു പറഞ്ഞ ഒരു സംഗതിയുടെ ബീജാവഹം നടക്കുന്നത്. ഞാനല്ല തുടങ്ങിയത്. എന്റെ സുഹൃത്തായിരുന്ന വേണുനാഗവള്ളിയാണ് മുരളിയേയും വിളിച്ചുകൊണ്ട് എന്റെ മുറിയില്‍ വരുന്നത്. അങ്ങനെയൊക്കെ തുടങ്ങിയതാണ് അമ്മ.അവരിപ്പോള്‍ ഒരുപാട് മുമ്പോട്ട് പോയി. ഞാന്‍ ഒരു തവണ സെക്രട്ടറിയായിരുന്നു. അമ്മയുടെ ഒരുപാട് കഥകളുണ്ട്. അതിന്റെ തുടക്കം,? എങ്ങനെയാണ് ഇത് വര്ത്തിച്ചുവന്നത്. അന്നതിനെ എതിര്‍ത്തത് ആരൊക്കെ ഇതെല്ലാം എന്റെ ട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയ്സില്‍ ഞാന്‍ പറയും.
ഉത്തരവാദിത്വമുള്ള സംഘടനയാണ് അമ്മ. എത്രയോ പേര്‍ക്കാണ് അതില്‍ നിന്ന് കൈനീട്ടം എന്ന പേരില്‍ പെന്ഷന് പോലെ ഒരു തുക ലഭിക്കുന്നത്. അതൊക്കെ നല്ല കാര്യമല്ലേ?? പിന്നെ അമ്മയെ തകര്ക്കണമെന്നൊക്കെ പറയുന്നതൊന്നും ശരിയല്ല. ആ സമീപനം തന്നെ ശരിയല്ല. ഒരു താരം കാണിച്ച അഹന്തയ്ക്കോ അറിവില്ലായ്മയ്ക്കോ താരസംഘടനയായ ‘അമ്മ’യെ കുറ്റപ്പെടുത്തരുത്. അതില്‍ പെട്ട ഒരുതാരം പുറത്തിറങ്ങിയിട്ട് ഒരാളെ തെറിവിളിച്ചാല്‍ അമ്മ മോശമാണെന്ന് പറയുന്നതെങ്ങനെയാണ്?? അമ്മയില്‍ യോഗ്യന്മാരായ ആള്‍ക്കാരുമുണ്ടല്ലോ?’- ബാലചന്ദ്ര മേനോന് പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...