ജീത്തു ജോസഫിനെ വിശ്വസിക്കാന്‍ പറ്റില്ല, മമ്മൂട്ടി ദൃശ്യത്തിന് ഡേറ്റ് നല്കാതിരുന്നതിന്റെ കാരണം പുറത്ത് !
Published on

മമ്മൂട്ടി എന്തുകൊണ്ടാണ് ദൃശ്യം വേണ്ടെന്നുവച്ചത്? വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂട്ടി ആരാധകരുടെ ഉള്ളില്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ഒരു ചോദ്യമാണത്. കരിയറില്‍ മമ്മൂട്ടി ചെയ്ത ഏറ്റവും വലിയ അബദ്ധമായിപ്പോലും പലരും ആ സംഭവത്തെ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം എന്തായിരിക്കും?
മമ്മൂട്ടിക്ക് പറ്റിയ ഒരു തെറ്റിദ്ധാരണയാണ് ആ സിനിമ വേണ്ടെന്നുവയ്ക്കാന്‍ കാരണമെന്നാണ് അറിയുന്നത്. ദൃശ്യത്തിന്റെ കഥ ജീത്തു മമ്മൂട്ടിയോട് പറയുമ്പോള്‍ അതൊരു സാധാരണ കുടുംബകഥയായി മമ്മൂട്ടി തെറ്റിദ്ധരിക്കുകയായിരുന്നുവത്രേ. അതിലെ ത്രില്ലര്‍ എലമെന്റുകള്‍ മമ്മൂട്ടിക്ക് കഥ പറച്ചിലില്‍ നിന്ന് മനസിലാക്കാനായില്ല. ഒരു ചെറിയ പടം എന്ന രീതിയിലുള്ള ജീത്തുവിന്റെ കഥാവതരണം കൂടി കേട്ടതോടെ മമ്മൂട്ടി അത് വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആ സമയത്ത്, വളരെ പ്രത്യേകതയുള്ള സിനിമകളായിരുന്നു മമ്മൂട്ടി തെരഞ്ഞെടുത്തുകൊണ്ടിരുന്നത്. സക്കറിയയുടെ കഥയായ പ്രെയ്സ് ദി ലോര്‍ഡ് ഒക്കെ ചെയ്യാന്‍ തയ്യാറെടുക്കുന്ന സമയം. ജീത്തുവിന്റെ കഥ പറച്ചിലില്‍ നിന്ന് ദൃശ്യത്തിന്റെ യഥാര്‍ത്ഥ മാറ്റ് വിശ്വസിക്കാന്‍ കഴിയാതെ മമ്മൂട്ടി പിന്മാറാന് തയ്യാറായി എന്നതാണത്രേ വസ്തുത.
അത് അല്ലെങ്കിലും അങ്ങനെ തന്നെയാണ്. തന്റെ സിനിമകളെയും കഥകളെയും പറ്റി പറയുമ്പോള്‍ ജീത്തു ജോസഫ് എപ്പോഴും ഒരു സാധാരണ കഥ എന്ന മട്ടിലാണ് അവതരിപ്പിക്കാറ്. പക്ഷേ അത് കണ്ണുമടച്ച് വിശ്വസിക്കാന്‍ പറ്റില്ല. ആ കഥകളിലെ സൂക്ഷ്മമായ അടരുകളില്‍ നിന്ന് ഗംഭീരമായ സിനിമകളുണ്ടാക്കാന്‍ കഴിയുന്ന പ്രതിഭാശാലിയാണ് ജീത്തു ജോസഫ്. ദൃശ്യത്തിന്റെ കഥ പറയുമ്പോള്‍ മഹാനടനായ മമ്മൂട്ടിക്ക് പോലും ജീത്തുവിലെ അസാമാന്യ പ്രതിഭയെ മനസിലാക്കാനായില്ല എന്നതാണ് സത്യം.
Why mammootty refused to act in the Jeethu joseph movie Drishyam?
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...