Malayalam Breaking News
രണ്ടാമൂഴത്തിൽ ഭീമൻ ആകാമെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; ചിത്രത്തെ പറ്റി ആശങ്ക ! വെളിപ്പെടുത്തലുമായി മോഹൻലാൽ ..
രണ്ടാമൂഴത്തിൽ ഭീമൻ ആകാമെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; ചിത്രത്തെ പറ്റി ആശങ്ക ! വെളിപ്പെടുത്തലുമായി മോഹൻലാൽ ..
By
മലയാള സാഹിത്യ ലോകത്ത് എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം വഹിച്ച പ്രാധാന്യം ചെറുതല്ല. അതുകൊണ്ടു തന്നെ , രണ്ടാമൂഴം സിനിമയാകുമ്പോൾ പ്രതീക്ഷകളും വാനോളമാണ് . പക്ഷെ തുടക്കം തന്നെ ആശങ്കകളും വിവാദങ്ങളുമാണ് രണ്ടാമൂഴത്തിനു പിന്നിൽ.
രണ്ടാമൂഴം ശ്രീകുമാർ മേനോൻ ആണ് സിനിമ ആക്കാൻ തീരുമാനിച്ചത്. എന്നാൽ തിരക്കഥ കൈപ്പറ്റി കാലാവധി കഴിഞ്ഞിട്ട് ഒരു വര്ഷം പിന്നിട്ടിട്ടും സിനിമ തുടങ്ങാത്തതിനാൽ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ കോടതിയെ സമീപിക്കുകയായിരുന്നു.
മോഹന്ലാലിനെയാണ് എല്ലാവരും ഭീമനായി കരുതി വച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ. ‘രണ്ടാമൂഴം’ സിനിമയാകുമ്ബോള്‍ ഭീമനായി അഭിനയിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു . അത്തരത്തില്‍ വാര്‍ത്തകള്‍ പരന്നത് കണ്ടിരുന്നു. താന്‍ ഒരിടത്തും ആരോടും അങ്ങനെ പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി. ചിത്രം യാഥാര്‍ത്ഥ്യമാവുമോ എന്ന കാര്യത്തില്‍ എല്ലാവരെയും പോലെ തനിക്കും ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എംടി തയ്യാറാക്കിയ തിരക്കഥയിലായിരുന്നു രണ്ടാമൂഴത്തിന്റെ സിനിമ പുറത്തിറങ്ങാനിരുന്നത്. ബി ആര്‍ ഷെട്ടിയായിരുന്നു ചിത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയ്ക്ക് അഡ്വാന്‍സ് നല്‍കി നാല് വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരക്കഥ ഉപയോഗിക്കുന്തനില്‍ നിന്നും കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി ശ്രീകുമാര്‍ മേനോനെ തടഞ്ഞിരുന്നു. എന്നാല്‍ ഈ കേസില്‍ മധ്യസ്ഥനെ അനുവദിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
mohanlal about randamoozham movie