അങ്ങനെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെടേണ്ടതല്ല ഒരു വാർദ്ധക്യവും ! – നൊമ്പരത്തിനു പകരം പുഞ്ചിരി വിടർത്തി ഒരു മനോഹര ഹ്രസ്വ ചിത്രം – ദീഷ്ണ !

By
വ്യക്തിബന്ധങ്ങൾ ശിഥിലമാകുന്ന കാലഘട്ടത്തിലൂടെയാണ് പുതു തലമുറ സഞ്ചരിക്കുന്നത്. ബന്ധങ്ങൾ ഏതു തരത്തിലുള്ളതുമാകട്ടെ , സ്വന്തം നിലനിൽപിന് ഗുണമായതിനെ മാത്രമേ ഇന്ന് ഓരോ മനുഷ്യനും ചേർത്ത് നിർത്തു . അതും ശാശ്വതമല്ല. മടുക്കുമ്പോൾ , ബാധ്യത ആകുമ്പോൾ ഉപഭോഗസംസ്കാരത്തിലെന്ന പോലെ ബന്ധങ്ങളും വലിച്ചെറിയപ്പെടുന്നു .
കുടുംബങ്ങളിലേക്ക് നോക്കിയാൽ ഇത്തരത്തിൽ ശിഥിലമായ ഒട്ടേറെ ഉദാഹരണങ്ങൾ കാണാം , നമ്മുടെ പരിചയത്തിൽ, ചുറ്റുവട്ടത്ത് , അയല്പക്കങ്ങളിൽ ചിലപ്പോൾ സ്വന്തം വീടിനുള്ളിൽ പോലും .. സഹോദര സ്നേഹം ഇല്ലാതെ വളരുന്ന തലമുറയിൽ അതിനേക്കാൾ ഭീകരമായ അവസ്ഥയാണ് മാതാപിതാക്കൾ ബാധ്യത ആകുന്നത് .
വളർത്തി വലുതാക്കിയ അച്ഛനമ്മമാർ ഇന്ന് മക്കൾക്കൊരു ഭാരമാണ്. അവർ ജീവിതത്തിൽ എന്തൊക്കെ മക്കൾക്കായി ത്യജിച്ചു എന്ന കാര്യം മുതിർന്നു സ്വന്തം കാലിൽ നിൽകുമ്പോൾ വിസ്മൃതിയിലേക്ക് മറയുന്നു . പിറന്നു വീണപ്പോൾ കരഞ്ഞും കളിച്ചും ഇല്ലാതാക്കിയ അവരുടെ ഉറക്കം മുതൽ മുതിർന്നപ്പോൾ മക്കൾക്കായി മാറ്റി വച്ച മോഹങ്ങളും വരെ ആ ത്യാഗങ്ങൾ നീളുന്നു.
ഒടുവിൽ അവർക്കായി കാത്തിരിക്കുന്നത് അഗതി മന്ദിരങ്ങളാണ് , വൃദ്ധസദനങ്ങളാണ് . മക്കളുടെ നിറമുള്ള ബാല്യ കൗമാര യൗവ്വനങ്ങൾക്കായി അവർ കണ്ട സ്വപ്നങ്ങൾ പിന്നീട് വൃദ്ധ സദനങ്ങളുടെ വരാന്തകളിൽ നിറം മങ്ങിയ ഓർമകളായി മാറുകയാണ് . ഇത്തരം കഥകൾ സിനിമകളിലും ഷോർട് ഫിലിമുകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട് .
പക്ഷെ അതിനെ വ്യത്യസ്തമായൊരു ക്ലൈമാക്സിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ദീഷ്ണ എന്ന മനോഹരമായ ഷോർട്ട് ഫിലിം . അച്ഛനമ്മമാരോട് ചെയ്യുന്ന ക്രൂരതകൾ മാത്രം സ്ക്രീനിൽ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു അവസാനം നൽകുകയാണ് ദീഷ്ണ . ഏതു കാഴ്ചക്കാരനും ചിന്തിച്ചു പോകുന്ന വ്യത്യസ്തമായൊരു പ്രമേയമാണ് സന്ദീഷ് മാവേലിക്കര ദീഷ്ണയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊന്ന് സജിത്ത് കാരാഴ്മയുടെ സംഗീത സംവിധാനത്തിൽ ഡോക്ടർ റിജോ സൈമൺ ആലപിച്ച ഹൃദയഹാരിയായ ഗാനമാണ്. അതിമനോഹരം എന്ന് പറയാതെ വയ്യ . സന്ദീഷ് ,മാവേലിക്കര തന്നെയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . കഥയും സംഭാഷണവും സജിത്തും ക്യാമറയും എഡിറ്റിങ്ങും ശ്രീനാഥ് എസ് പ്രഭുവും കൈകാര്യം ചെയ്യുന്നു .
സിദ്ധാർത്ഥനും , അനിലും ശബ്ദം ശബ്ദം നൽകിയിരിക്കുന്നു . നിതിൻ എം കെ , സജിത്ത് , കണ്ടല്ലൂർ ഭന്സരിദാസ് , ജയ്മോൾ ഗോളടി , രജനി ശശിധരൻ , അഭിഷേക് , ബേബി പ്രത്യുഷ എന്നിവർ അഭിനയിച്ചിരിക്കുന്നു. റിക്കോർഡിങ് – രാജീവ് രാമൻ ( ആർ ഡി റെക്കോർഡിങ് സ്റ്റഡിയി , തൈക്കാട് , തിരുവനന്തപുരം ), ഫൈനൽ മിക്സിങ് – ബിച്ചു ബ്ലൂസ്റ്റാർ .
deeshna – short film
മലയാളത്തിലെ ആദ്യത്തെ വെബ് സീരീസായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ തുടക്കം കുറിച്ച കേരള െ്രെകം ഫയല്‍സ് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്....
നടിയായും ഗായികയായുമൊക്കെ കഴിവുതെളിയിച്ച നടിയാണ് രമ്യ നമ്പീശൻ.ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് കടന്നുവരുകയും സ്ത്രീസംബന്ധമായ പ്രശ്നങ്ങളിൽ തന്റെടത്തോടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തതുകൊണ്ടാകാം രമ്യ...
സിനിമയെ സ്നേഹിക്കുന്നവർ അതിനെ ഏതു രൂപേണയും ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കും . ചിലപ്പോൾ എഴുത്തിലൂടെയോ ഡോക്യൂമെന്ററിയിലൂടെയോ ഷോർട്ട് ഫിലിമിലൂടെയോ ഒക്കെ .....
ജോലിക്കാരായ സ്ത്രീകൾ , പ്രത്യേകിച്ച് ഐ ടി പ്രൊഫഷണലുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് താമസിക്കാൻ ഒരിടം ലഭിക്കാത്തത് . എറണാകുളം ,...
ഇന്ന് സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ്. ഫേസ്ബുക് , വാട്സാപ്പ് , ടെലിഗ്രാം തുടങ്ങി ഒട്ടേറെ മാധ്യമങ്ങൾ ഇങ്ങനെ...