മണികണ്ഠൻ ആചാരി ആദ്യമായി പാടി അഭിനയിച്ച ഓട്ടത്തിലെ ഗാനം റിലീസ് ചെയ്തു. ആസിഫ് അലി തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്ത് ആശംസകൾ അറിയിച്ചു. മണികണ്ഠൻ ആചാരിയുടെ കലാജീവിതത്തിലെ ആദ്യ ഗാനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു എന്നും ഓട്ടം ടീമിന് എല്ലാവിധ വിജയാശംസകളും നേരുന്നു എന്നും പറഞ്ഞുകൊണ്ടാണ് ആസിഫ് അലി തന്റെ ഒഫീഷ്യൽ പേജിലൂടെ ഗാനം റിലീസ് ചെയ്തത്.
അരിയരക്കുമ്പോൾ എന്ന് തുടങ്ങുന്ന ബാർ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. സ്വഭാവനടനുള്ള 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ മണികണ്ഠൻ ഇതിനോടകം അഭിനയരംഗത്ത് തന്റെ കഴിവ് പ്രകടമാക്കിയ താരമാണ്. കലാമൂല്യമുള്ള ഓട്ടം സിനിമയിലൂടെ ആദ്യമായി പാടി അഭിനയിക്കുകയാണ് മണികണ്ഠൻ ആചാരി.
സാധാരണക്കാരന്റെ ജീവിതത്തെ വളരെ റിലയലിസ്റ്റിക്ആയി അവതരിപ്പിക്കുന്ന സിനിമായാണ് ഓട്ടം. ജീവിതത്തിൽ ജയവും തോൽവിയും ഒഴിവാക്കാൻ ആവാത്ത രണ്ടു വശങ്ങൾ ആണെന്ന ആശയമാണ് ഓട്ടം സിനിമ പ്രേക്ഷകരോട് പങ്കു വയ്ക്കുന്നത്.
ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ഓട്ടം. കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ് സംവിധായകന്. നവാഗതനായ രാജേഷ് കെ നാരായണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നാഷണല്‍ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്സ് വിശാല്‍ മലയാളത്തില്‍ ആദ്യമായി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രം ആണ് ഓട്ടം. റിയാലിറ്റി ഷോയിലൂടെ സംവിധായകന് ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന് ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...