Connect with us

സുഡാനി ഫ്രം നൈജീരിയയാണ് ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ- ഫഹദ് ഫാസില്‍

Malayalam Breaking News

സുഡാനി ഫ്രം നൈജീരിയയാണ് ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ- ഫഹദ് ഫാസില്‍

സുഡാനി ഫ്രം നൈജീരിയയാണ് ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ- ഫഹദ് ഫാസില്‍

മലയാള സിനിമയിലെ മികച്ച അഭിനേതാവും നിർമ്മാതാവുമാണ് ഫഹദ് ഫാസിൽ. നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടന്‍ ഫഹദ് ഫാസില്‍ തന്റെ പ്രിയപ്പെട്ട മലയാളചലച്ചിത്രം ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ കണ്ട ഏറ്റവും നല്ല മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്നാണ് ഫഹദ് പറയുന്നത്.

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ഇനു’ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ. സാഫി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജ് ഡെ ‘ആവാസിയോ’ യില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഫഹദ്.

ഇപ്രാവശ്യത്തെ മികച്ച നടനുള്ള കേരള ചലച്ചിത്ര അവാർഡ് സൗബിന് നേടികൊടുത്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് നവാഗതനായ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനിയ ഫ്രം നൈജീരിയ സിനിമയായിരുന്നു. അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ വാരിക്കൂട്ടിയത്.

Sudani-From-Nigeria

fahad fassil talk about his favourite filim

More in Malayalam Breaking News

Trending

Recent

To Top