സംസ്ഥാന പുരസ്കാരം നേടി അഭിമാനം ഉയർത്തിയിരിക്കുകയാണ് നിമിഷ സജയൻ. നാടൻ സൗന്ദര്യവും മികച്ച അഭിനയ പാടവവും കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന നിമിഷ ഒട്ടേറെ നല്ല വേഷങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു .
പുരസ്കാര നിറവിൽ നിൽകുമ്പോൾ നിമിഷ ഒരിക്കൽ മനസു തകർന്നു പറഞ്ഞതിനെ പറ്റി യുവ സംവിധായിക സൗമ്യ സദാനന്ദൻ പറയുന്നു . സൗമ്യയുടെ ആദ്യ ചിത്രമായ മംഗല്യം തന്തുനാനേന എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചതിന് ആണ് നിമിഷ വിമർശനങ്ങൾ നേരിട്ടത്.
സൗന്ദര്യം കുറവാണെന്ന പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടിയാണ് നിമിഷയെന്ന് സംവിധായിക സൌമ്യ സദാനന്ദന്. തന്നെ വിമര്‍ശിച്ചവര്‍ക്കെല്ലാം തക്കതായ മറുപടിയാണ് അവള് സംസ്ഥാന അവാര്‍ഡിലൂടെ നല്‍കിയതെന്നും സൌമ്യ ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ സിനിമയിലെ നായകനോടൊപ്പം അഭിനയിക്കാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന ഫാന്‍ അസോസിയേഷന്‍കാരുടെയും ചില ആരാധകരുടെയും അഭിപ്രായങ്ങള്‍ നിമിഷയെ മാനസികമായി തകര്‍ത്തിരുന്നതായി സൗമ്യ പറയുന്നു.
‘അന്ന് നിമ്മി വിളിച്ചപ്പോള്‍ അവള് ഒരുപാട് വിഷമത്തിലായിരുന്നു. കരഞ്ഞുകൊണ്ടാണ് അവള് സംസാരിച്ചത്. അത് കേട്ടപ്പോള്‍ എനിക്കും വിഷമമായി, ഞാനും മാനസികമായി തകര്‍ന്നു. എന്റെ നായകനേക്കാള്‍ ഗ്ലാമര്‍ കുറവാണ് നായികയ്ക്കെന്നുള്ള ചില ഫാന്‍സ് ഗ്രൂപ്പിന്റെയും വിമര്‍ശകരുടെയും അഭിപ്രായമാണ് അവളെ അലട്ടിയത്.’
‘വളരാന്‍ ആഗ്രഹവും കഴിവുമുള്ള ഒരു വ്യക്തിയെ മുളയിലേ നുള്ളി ഇല്ലാതാക്കുന്ന ഒരു സമീപനമായിരുന്നു ഇത്. സിനിമയിലേക്ക് കാലെടുത്തുവയ്ക്കും മുമ്ബേ അവരെ തഴയുക. സച്ചിനെക്കുറിച്ച് സംസാരിച്ചാണ് ഞാന്‍ നിമിഷയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത്.’
‘സച്ചിനില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ക്രിക്കറ്റ് കരിയറില്‍ ഫോം ഇല്ലായ്മയുടെ പേരില്‍ മാധ്യമങ്ങളും ആരാധകരും ഈ ലോകം മുഴുവനും സച്ചിന്റെ ദിനങ്ങള്‍ കഴിഞ്ഞു എന്നു പറഞ്ഞ് അദ്ദേഹത്തെ എഴുതിത്തള്ളുമായിരുന്നു. അപ്പോഴായിരിക്കും അദ്ദേഹം തന്റെ അടുത്ത മാച്ചില്‍, യാതൊരു നാടകീയതയും ഇല്ലാതെ കടന്നു വന്ന് സെഞ്ചുറിയും ഡബിള്‍ സെഞ്ച്വറിയും നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കുക. അദ്ദേഹത്തിന് മാന്യതയും, അദ്ദേഹത്തിന്റെ മധുരപ്രതികാരങ്ങള്‍ക്ക് ഒരു വ്യക്തിത്വവും ഉണ്ടായിരുന്നു’- സൗമ്യ വ്യക്തമാക്കി.
ഡോക്യമെന്ററി സംവിധായികയും നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൗമ്യ സദാനന്ദന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മാംഗല്യം തന്തുനാനേന. കുഞ്ചാക്കോ ബോബന് നായകനായ സിനിമയില്‍ ക്ലാര എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത്. ചാക്കോച്ചന്റെ ഭാര്യാ കഥാപാത്രമായിരുന്നു നിമിഷയുടേത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...