ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെയാണ് ദീപിക പദുകോൺ സിനിമ ലോകത്തേക്ക് ചുവടു വച്ചത്. അന്ന് തന്നെ ദീപികയെ ബോളിവുഡ് നെഞ്ചിലേറ്റിയിരുന്നു. പിന്നീട് അങ്ങോട്ട് ദീപികയുടെ ദിനങ്ങൾ ആയിരുന്നു. സിനിമയുടെ വിജയത്തിനൊപ്പം പ്രണയ കഥകളിലൂടെയും ചില വിവാദങ്ങളിലൂടെയും ദീപിക താരമാകുകയായിരുന്നു.
ദീപികയെ വളർത്തിയ സിനിമ ലോകത്തു നിന്നു തന്നെ അവർ തന്റെ പ്രാണ നായകനെയും കണ്ടെത്തി. രൺവീർ സിങ്ങിനെയാണ് ദീപിക വിവാഹം ചെയ്തത്. ദീപികയുടെ പ്രണയ കഥകളിൽ പക്ഷെ രൺബീർ കപൂറും, യുവരാജ് സിംഗ് , മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയവരും ഉണ്ടായിരുന്നു.
എന്തായാലും അവസാനം രൺവീർ സിംഗിനെ വിവാഹം ചെയ്തപ്പോൾ അത് ആഘോഷമാക്കുകയൂം ചെയ്തു നടി. തന്റെ താരമൂല്യത്തെ പറ്റി വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് ദീപിക പദുകോൺ പറയുന്നു . ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയെന്ന് തുറന്നു പറയാന്‍ തനിക്ക് മടിയില്ലെന്ന് വ്യക്തമാക്കി നടി ദീപിക പാദുകോണ്‍ . കേവലം ആത്മാഭിമാനത്തിനായി മാത്രമല്ല, ഇതേ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വേര്‍തിരിവുകള്‍ പ്രകടമാക്കുകയാണ് ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി.
വിഷാദരോഗാവസ്ഥയില്‍ നിന്ന് അത്ഭുതകരമായാണ് താന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇരുപതോളം ഉല്‍പ്പന്നങ്ങള്‍ക്ക് മോഡലാണ്. എന്നാല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നോക്കി മാത്രമേ പരസ്യങ്ങള്‍ തെരഞ്ഞെടുക്കാറുള്ളൂ. ഫെമിനിസമെന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി നടത്തേണ്ട പോരാട്ടമാണ്. മലയാളത്തിലെ ഡബ്ല്യു. സി.സിയുടേതു പോലുള്ള ഇടപെടലുകള്‍ മുംബൈ സിനിമാലോകത്തും ആവശ്യമല്ലേ എന്ന ചോദ്യത്തിന് അത് വേണ്ടതാണെന്നും എന്നാല്‍ അവിടത്തെ നല്ല പുരുഷന്മാരെയും മനസ്സിലാക്കേണ്ടതുണ്ടെന്നും ദീപിക പ്രതികരിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...