
Malayalam Breaking News
മക്കൾ സെൽവൻ ഇനി പറക്കുന്നത് ബി എം ഡബ്ള്യു ബൈക്കിൽ !
മക്കൾ സെൽവൻ ഇനി പറക്കുന്നത് ബി എം ഡബ്ള്യു ബൈക്കിൽ !
Published on

By
സിനിമ താരങ്ങൾ പൊതുവെ വാഹന പ്രേമികൾ ആണ്. മലയാളത്തിൽ മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയുമൊക്കെ വാഹന പ്രിയം എല്ലാവര്ക്കും അറിയാം. വിപണിയിൽ ഏതു പുതിയ വാഹനം എത്തിയാലും അത് സ്വന്തമാക്കാൻ ഇവർ മുന്പന്തിയിലുണ്ട്.
അടുത്തിടെ ടോവിനോ തോമസും ദിലീപും വാഹനങ്ങൾ സ്വന്തമാക്കിയിരുന്നു. ബി എം ഡബ്ള്യു കാറും ബൈക്കും ആണ് ടോവിനോ സ്വന്തമാക്കിയത്. കുടുംബ സമേതം വാഹനം വാങ്ങാൻ എത്തിയ ടോവിനോയുടെ വീഡിയോ വലിയ ഹിറ്റ് ആയിരുന്നു .
അതിനു ശേഷം ദിലീപും ഇഷ്ട വാഹനം സ്വന്തമാക്കി. അതും ബി എം ഡബ്ള്യു തന്നെ ആയിരുന്നു. അമ്മക്കൊപ്പം സ്വന്തം വീട്ടിൽ വച്ചാണ് ദിലീപ് താക്കോൽ സ്വീകരിച്ചത്. ഇപ്പോൾ ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കുന്നത് മക്കൾ സെൽവൻ വിജയ് സേതുപതി ആണ്.
ബി എം ഡബ്ള്യു ബൈക്ക് ആണ് വിജയ് സേതുപതി സ്വന്തമാക്കിയത്. ഒരു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ ആളാണ് വിജയ് സേതുപതി. വിജയ്, അജിത്, തുടങ്ങി നിരവധി താരങ്ങളുടെ പിന്നിൽ നിന്നും മുന്നിലേക്ക് വിജയ് സേതുപതി എത്തിയത് ഒട്ടേറെ പരിശ്രമങ്ങൾ കൊണ്ടാണ്.
സുന്ദര പാണ്ട്യൻ എന്ന ചിത്രത്തിലെ വില്ലൻ വേഷം ശ്രധിക്കപ്പെട്ടെങ്കിലും വിജയ് സേതുപതിയുടെ കരിയർ ബ്രേക്ക് ചിത്രം പിസ്സ ആണ്. രമ്യ നമ്പീശനോപ്പം അഭിനയിച്ച ചിത്രം വാൻ ഹിറ്റായതോടെ വിജയ് സേതുപതി നടാനായി ഉയർന്നു വരികയായിരുന്നു.
ഇതുവരെ അഭിനയിച്ച 25 ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങളാണ് സേതുപതിക്ക് സമ്മാനിച്ചത്. അതോടെ തമിഴ് പ്രേക്ഷകർ വിജയ് സേതുപതിയെ നെഞ്ചിലേറ്റി. ഇപ്പോൾ ബി എം ഡബ്ള്യു ബൈക്ക് സ്വന്തമാക്കിയ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്.
ഇത്രയും കഠിനാധ്വാനത്തിലൂടെ എത്തിയിട്ടും എളിമ കാത്തു സൂക്ഷിക്കുന്ന വിജയ് സേതുപതി ആരാധകരോടുള്ള പെരുമാറ്റത്തിലും ഒന്നാം നിരയിലുണ്ട്. കേരളത്തിൽ ഷൂട്ടിങ്ങിനു എത്തിയപ്പോൾ മലയാളികളോടുള്ള പെരുമാറ്റവും ശ്രധേയമായിരുന്നു .
vijay sethupathy’s new BMW bike
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...